ഒരു ഫെയ്സ് ആപ്പ് അപാരത; ഒന്നിരുട്ടി വെളുത്തപ്പോഴേക്കും സോഷ്യല്‍ മീഡിയ വൃദ്ധസദനമായോ എന്ന് ട്രോളന്മാര്‍

കായികതാരങ്ങളും സെലിബ്രിറ്റീസും ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ഫെയ്സ് ആപ്പ് വൈറലായി കഴിഞ്ഞു. വയസ്സായാല്‍ എങ്ങനെയിരിക്കുമെന്ന പരീക്ഷണത്തിലാണ് എല്ലാവരും. സ്വന്തം ഫോട്ടോയ്ക്ക് മാത്രം ‘something went wrong’ എന്നെഴുതി കാണിക്കുന്ന അപ്ലിക്കേഷന്‍ മുതല്‍, എങ്ങനെ ഇട്ടാലും ചെറുപ്പമായി തിരിച്ചെത്തുന്ന മമ്മൂട്ടിയെ വരെ ട്രോളന്മാര്‍ വെറുതെ വിടുന്നില്ല. ഫെയ്സ്ബുക്ക് തുറന്നപ്പോള്‍ വൃദ്ധസദനത്തിലെത്തിയോ എന്നാണ് ട്രോളന്റെ മറ്റൊരു സംശയം. കാലന്റെ കാര്യമാണ് രസകരം. ഇത്രയേറെ വൃദ്ധരെ കൊണ്ടു പോകാന്‍ ഇനി കണ്ടെയ്നര്‍ വിളിക്കേണ്ടി വരുമോയെന്നാണ് കാലന്റെ ഭയം. ഇങ്ങനെ നീളുകയാണ് ട്രോളുകള്‍.