IPL 2024: ആ രീതിയിൽ ചിന്തിക്കാൻ കോഹ്‌ലി ഒരു പാൽക്കുപ്പി ക്രിക്കറ്റ് പ്രേമി അല്ല, അയാളുടെ ഇന്നിങ്സ് ആർസിബിയെ ജയിപ്പിച്ചത് ഇങ്ങനെ

അപ്രവചീനയമായ ഹൈദരാബാദിലെ ഇന്നത്തെ വിക്കറ്റിൽ, തകർപ്പൻ വിജയവുമായി RCB പറന്നുയരുമ്പോൾ പതിവ് പോലെ ടീമിന്റെ വിജയ ശില്പിയായി ആ മനുഷ്യൻ ഇന്നും നിന്നു. ഒരു വേള മൽസരം RCB തോറ്റാൽ, തനിക്ക് നേരേ വരുന്ന കൂരമ്പുകളെ ആ മനുഷ്യൻ വകവെച്ചിരുന്നില്ല… കുത്തിയുയരുന്ന ബൗൺസറുകളെ ലീവ് ചെയ്യുന്നതു പോലെ,വിമർശനങ്ങളെയും അദ്ദേഹം ഒഴിവാക്കി വിടാൻ തീരുമാനിച്ചിരുന്നു..കാരണം തന്റെ നേട്ടങ്ങളേക്കാളുപരി, അദ്ദേഹം ആ ടീമിനെ സ്നേഹിച്ചിരുന്നു.

നാലാം ഓവറിൽ ഡുപ്ലസി ഔട്ടായപ്പോൾ അദ്ദേഹത്തിന്റെ സ്കോർ 11 പന്തിൽ 23 ആയിരുന്നു. 200 നു മുകളിൽ സ്ട്രൈക് റൈറ്റ്.ആറാം ഓവറിൽ കൂറ്റനടിക്കാരൻ ജാക്സ് ഔട്ടായപ്പോൾ അദ്ദേഹം നേടിയത് 32 റൺസാണ്, 18 പന്തിൽ… 180 നടുത്ത് സ്ട്രൈക് റൈറ്റ്.സിക്സടിക്കാൻ ശ്രമിച്ച് അടുത്ത ഓവറുകളിൽ അദ്ദേഹത്തിനും ഔട്ടാകാമായിരുന്നു… അങ്ങനെയെങ്കിൽ സ്ട്രൈക് റൈറ്റ് കുറയില്ലായിരുന്നു..

പക്ഷേ അങ്ങനെ ചിന്തിക്കാൻ കോഹ്ലിയുടെ മനസ്, ഒരു സാധാരണ പാൽക്കുപ്പി ക്രിക്കറ്റ് പ്രേമിയുടെ അല്ലായിരുന്നു…. ജാക്സിനെ നഷ്ടപ്പെട്ടതു മുതൽ അദ്ദേഹം ടീമിനെ ചുമലിലേറ്റി…മറ്റൊരു തകർച്ച ഉണ്ടാവാതിരിക്കാൻ റിസ്ക്കി ഷോട്ടുകൾ അദ്ദേഹം ഒഴിവാക്കി… അതേ സമയം പറ്റിദാറിന് നല്ല പ്രചോദനവും നൽകി..

അദ്ദേഹം നൽകിയ അടിത്തറയിൽ അവസാനം ആഞ്ഞടിച്ച ഗ്രീനും സംഘവും RCB യെ 200 കടത്തി….തങ്ങളുടെ ഭാഗം മനോഹരമായി ആടിത്തീർത്ത ബാളർമാരും കൂടെ ആയപ്പോൾ മൽസരവും RCB യുടെ കയ്യിലായി. എത്രതവണ തീരത്തണഞ്ഞാലും, വീണ്ടും വീണ്ടും വരുന്ന തിരമാലകളെപ്പോലെ… എത്ര റൺ മല കയറിയാലും, വീണ്ടും വീണ്ടും അതിനെ തേടിവരുന്ന പ്രിയപ്പെട്ട കോഹ്ലിക്കൊപ്പം, ഏറെ പ്രിയപ്പെട്ട ടീമിന്റെ വിജയം ആഘോഷിക്കുന്നു.

എഴുത്ത്: റോണി ജേക്കബ്

കടപ്പാട്: മലയാളി ക്രിക്ക്സ്റ്റ് സോൺ