ഒരു വര്‍ഷത്തേക്ക് 599 രൂപമാത്രം; അമ്പരപ്പിക്കുന്ന പ്ലാനുമായി ആമസോണ്‍ പ്രൈം വീഡിയോ; ചെയ്യേണ്ടത് ഇത്രമാത്രം!

അമ്പരപ്പിക്കുന്ന പുതിയ പ്ലാനുമായി ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോ. സിനിമകളും വെബ് സീരീസും അടക്കമുള്ള ആപ്പിലെ എല്ലാ പരിപാടികളും കാണുന്നതിന് ഇനി പ്രതിവര്‍ഷത്തേക്ക് 599 രൂപഅടച്ചാല്‍ മതിയാകും. വര്‍ഷം 599 രൂപ അടയ്ക്കുന്നവര്‍ക്ക് മൊബൈലില്‍ ആമസോണ്‍ പ്രൈം വീഡിയോ കാണുന്നതിനുള്ള പ്ലാനാണ് അവതരിപ്പിച്ചത്.

ഒരു ഉപയോക്താവിന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സിംഗിള്‍ യൂസര്‍ പ്ലാനില്‍ പുതിയ സിനിമകള്‍, ആമസോണ്‍ ഒറിജിനലുകല്‍, ലൈവ് ക്രിക്കറ്റ് തുടങ്ങിയവ കാണാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷമാണ് ടെലികോം പങ്കാളിയായ എയര്‍ടെലുമായി സഹകരിച്ച് മൊബൈല്‍ പ്ലാന്‍ ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചത്. ഇതിന് ശേഷം ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ആമസോണ്‍ പ്രൈമിന് ലഭിച്ചത്. ഇന്ത്യയില്‍ മുന്‍നിരയിലേക്ക് എത്താന്‍ ഈ നീക്കത്തിലൂടെ സാധിച്ചുവെന്നും കമ്പനി അവകാശപ്പെട്ടു.