ടെസ്ലയുടെയും സ്പേസ് എക്സിൻ്റെയും സിഇഒയായ ഇലോൺ മസ്ക് ഈയിടെ എക്സിൽ പങ്കുവച്ച എഐ ജനറേറ്റഡ് വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വിവിധ രാഷ്ട്രീയ, ലോക നേതാക്കളുടെ ഫാഷൻ ഷോ എന്ന രീതിയിലാണ് ഈ വീഡിയോ ഉള്ളത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.
വെളുത്ത കോട്ട് ധരിച്ച പോപ്പിനെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് വ്ളാഡിമിർ പുടിൻ, ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ്, കിം ജോങ് ഉൻ, ജസ്റ്റിൻ ട്രൂഡോ, ഷി ജിംഗ് പിംഗ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ വിവിധ വസ്ത്രങ്ങൾ ധരിച്ച് റാംപിൽ ചുവടു വയ്ക്കുന്നതും വിഡിയോയിൽ കാണാം.
High time for an AI fashion show pic.twitter.com/ra6cHQ4AAu
— Elon Musk (@elonmusk) July 22, 2024
ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, ജെഫ് ബെസോസ്, ടിം കുക്ക് എന്നിവരും വിഡിയോയിലുണ്ട്. പോസ്റ്റ് ചെയ്ത ശേഷം ഇത് 140 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേരാണ് പോസ്റ്റിൻ്റെ കമൻ്റ് സെക്ഷനിൽ രസകരമായ കമന്റുകൾ രേഖപ്പെടുത്തിയത്.