കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചത് എന്ന് വ്യക്തമാക്കി ഇന്‍ഡിയോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ്. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്‍ഡിയോ സിഇഒ ഇക്കാര്യം തുറന്നു സമ്മതിച്ചത്.

ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍വെച്ച് വ്യോമയാന മന്ത്രിയും ഡിജിസിഐ അധികൃതരും ഇന്‍ഡിഗോ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് വ്യോമയാന മന്ത്രാലയവും ഡിജിസിഐയും ഇന്‍ഡിഗോയ്‌ക്കെതിരെ നടത്തിയത്. കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളും ഒന്നൊന്നായി എണ്ണിപ്പറഞ്ഞു.

എഫ്ഡിടിഎല്ലിന്റെ പുതിയ പുതിയ വ്യവസ്ഥകള്‍ പ്രകാരം പല സര്‍വീസുകളും പുനക്രമീകരിക്കാനും, പൈലറ്റുമാരുടെയും എയര്‍ഹോസ്റ്റസുമാരുടെയും ഡ്യൂട്ടി സമയമടക്കം ക്രമീകരിക്കാനും ഇന്‍ഡിഗോയ്ക്ക് കഴിഞ്ഞില്ല. ഇവയിലെല്ലാം പാളിച്ച സംഭവിച്ചു എന്നാണ് ഡിജിസിഐ റിപ്പോര്‍ട്ട്.

Read more