പത്ത് ലക്ഷം വരെ എണ്ണണമെന്ന് ഉപഭോക്താവിന്റെ ആവശ്യം, നടക്കില്ലെന്ന് ചാറ്റ്ജിപിടി; വൈറലായി വീഡിയോ

എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നവരായി മാറിയിരിക്കുകയാണ് പലരും. യുവാക്കളടക്കമുള്ളവർ ഒരു തീരുമാനമെടുക്കാൻ പോലും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നതായാണ് റിപോർട്ടുകൾ. എന്നാൽ എന്തിനും ഉത്തരം നൽകുന്ന ചാറ്റ്ജിപിടി ഒരു ചോദ്യത്തിന് മുന്നിൽ പരാജയപെട്ടു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ അത്ഭുതപെടുത്തുന്നത്. അത്തരമൊരു വീഡിയോ ആൺ ഇപ്പോൾ വൈറലാകുന്നത്

ഒന്ന് മുതല്‍ പത്ത് ലക്ഷം വരെ എന്നുമോ എന്ന ഉപഭോക്താവിന്റെ ചോദ്യത്തിന് മുന്നിലാണ് ചാറ്റ്ജിപിടി പതറിയത്. ‘തീര്‍ച്ചയായും എനിക്ക് അത് ചെയ്യാന്‍ കഴിയും. പക്ഷെ അതിന് ചിലപ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരും.’എന്നായിരുന്നു ചോദ്യത്തിനുള്ള ചാറ്റ്ജിപിടിയുടെ മറുപടി. എന്നാല്‍ ‘പ്രയാസമുണ്ടെന്ന് പറയേണ്ട! ഇപ്പോള്‍ തന്നെ എണ്ണണം’ എന്ന ഉപഭോക്താവിന്റെ ആവശ്യത്തിന് ‘പ്രയാസം പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ല, പത്ത് ലക്ഷം വരെ എണ്ണിയാൽ ദിവസങ്ങളെടുക്കും’ എന്ന് ചാറ്റ്ജിപിടി തിരിച്ചും മറുപടി നല്‍കി.

‘കുഴപ്പമില്ല, ഞാന്‍ തൊഴില്‍രഹിതനാണ്. എനിക്ക് ഒന്നും ചെയ്യാനില്ല. എനിക്ക് ധാരാളം സമയമുണ്ട്. എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥമല്ല. നിങ്ങളെ സംബന്ധിച്ച് സമയം എന്നൊന്ന് നിലവിലില്ല. അതുകൊണ്ട് പത്ത് ലക്ഷം വരെ എണ്ണുക. ബുദ്ധിമുട്ട് പറയേണ്ട!’ എന്ന് ഉപഭോതക്താവ് പറയുന്നുണ്ട്.തന്റെ അഭ്യർത്ഥനയ്ക്ക് തുടർച്ചയായി മറുപടി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആ ഉപഭോക്താവ് അസഭ്യം പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Read more