നീന്തല്‍ക്കുളത്തിലും നിലതെറ്റി; സജന്‍ പ്രകാശ് സെമി കണ്ടില്ല

ടോക്യോയിലെ നീന്തല്‍ കുളത്തില്‍ നിന്ന് അത്ഭുതങ്ങളൊന്നും മുങ്ങിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. പുരുഷ വിഭാഗത്തില്‍ മത്സരിച്ച മലയാളി താരം സജന്‍ പ്രകാശ് പുറത്തായി.

100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ സെമി ഫൈനല്‍ ഉന്നമിട്ട് മത്സരിച്ച സജന്‍ ഹീറ്റ്സില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്സില്‍ ഇടംപിടിച്ച സജന് 53.45 സെക്കന്‍ഡ് വേണ്ടിവന്നു മത്സരം പൂര്‍ത്തിയാക്കാന്‍. ഓവറോള്‍ ലിസ്റ്റില്‍ 46-ാം സ്ഥാനത്തേക്കു സജന്‍ പിന്തള്ളപ്പെടുകയും ചെയ്തു.

Tokyo Olympics: Indian Swimmer Sajan Prakash fails to qualify for semis,  finishes fourth in Heat 2 | Olympics - Hindustan Times

Read more

എട്ട് ഹീറ്റ്സിലായി ഏറ്റവും മികച്ച സമയം കണ്ടെത്തിയ 16 താരങ്ങള്‍ക്ക് മാത്രമേ സെമി ഫൈനലിലേക്ക് യോഗ്യത ലഭിക്കുകയുള്ളൂ. റിയോയില്‍ ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതയുമാണ് സജന്‍ മത്സരിച്ചത്. ഇക്കുറി എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത സജന് ലഭിച്ചിരുന്നു. അത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ നീന്തല്‍ താരവുമായി സജന്‍ മാറുകയുണ്ടായി. എന്നാല്‍ ആ മികവിനെ മെഡലാക്കി മാറ്റാന്‍ സജന്‍ സാധിച്ചില്ല.