നൊവാക് യുഗം അവസാനിക്കുന്നോ? ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ പരിക്ക് കാരണം പിന്മാറി ജോക്കോവിച്ച്

വെള്ളിയാഴ്ച മെൽബണിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ 2025 സെമി ഫൈനൽ മത്സരത്തിൽ നിന്ന് പരിക്ക് കാരണം നൊവാക് ജോക്കോവിച്ച് പിന്മാറി. അദ്ദേഹം പിന്മാറിയായതിനെ തുടർന്ന് അലക്സാണ്ടർ സ്വെരേവ് ഫൈനലിൽ ഇടം ഉറപ്പിച്ചു. മുൻ ലോക ഒന്നാം നമ്പർ താരം ആദ്യ സെറ്റ് 6(5)-7(7) എന്ന സ്‌കോറിന് നഷ്ട്ടപെട്ട ശേഷം പേശിക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് പിന്മാറാൻ തീരുമാനം എടുത്തത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ടതിന് ശേഷം, ജോക്കോവിച്ച് ലോക്കർ റൂമിലേക്ക് നടക്കുമ്പോൾ സ്‌വെറേവും കാണികളും അമ്പരപ്പിലാവുകയും ആരാധകർ അദ്ദേഹത്തിനെതിരെ കൂവാനും തുടങ്ങി.

തൻ്റെ കോർട്ട്‌സൈഡ് അഭിമുഖത്തിനിടെ സ്‌വെരേവിന് കാണികളോട് ജോക്കോവിച്ചിനെപ്പോലെ ഒരു ടെന്നീസ് ഇതിഹാസത്തിനെതിരെ കൂവരുതെന്ന് അഭ്യർത്ഥിച്ചു. അൽകാറസിനെതിരായ ക്വാർട്ടർ ഫൈനൽ വിജയത്തിനിടെ സെർബിയൻ താരത്തിൻ്റെ ഇടതുകാലിന് പരിക്കേറ്റിരുന്നു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച ജോക്കോവിച്ച്, തനിക്ക് പേശീവലിവ് അനുഭവപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ഇത് ആദ്യ സെറ്റിന് ശേഷം പിൻവാങ്ങാൻ കാരണമായി. “അതെ, എൻ്റെ പേശികളുടെ പരിക്ക് അടിസ്ഥാനപരമായി നിയന്ത്രിക്കാൻ ഞാൻ സാധ്യമായതെല്ലാം ചെയ്തു. ഫിസിയോ പ്രവർത്തിച്ചത് ഇന്ന് ഒരു പരിധിവരെ സഹായിച്ചു. എന്നാൽ ആദ്യ സെറ്റിൻ്റെ അവസാനത്തിൽ എനിക്ക് കൂടുതൽ കൂടുതൽ വേദന അനുഭവപ്പെടാൻ തുടങ്ങി. അത്, വളരെയധികം ആയിരുന്നു.” അദ്ദേഹം പറഞ്ഞു.

10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് എന്ന റെക്കോർഡ് ഇതിനകം ജോക്കോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്. റാഫേൽ നദാൽ കഴിഞ്ഞ വർഷം വിരമിച്ചതിന് ശേഷം ബിഗ് ത്രീയിൽ അവശേഷിക്കുന്ന ഒരേയൊരു അംഗമാണ് നൊവാക്. അതേസമയം, ചിരവൈരിയായ ആൻഡി മുറെ പോലും 2024 ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം വിരമിച്ചു. ഇപ്പോൾ അദ്ദേഹത്തിൻ്റെ കോച്ചിംഗ് സ്റ്റാഫിൻ്റെ ഭാഗമാണ്. മെൽബണിലെ അവസാന ഗ്രാൻഡ് സ്ലാം മത്സരമാണോ ഇതെന്ന് ചോദിച്ചപ്പോൾ, 2025 സീസണിൻ്റെ അവസാനത്തിൽ വിരമിക്കുമെന്ന് സൂചന നൽകി ജോക്കോവിച്ചിന് നിഗൂഢമായ മറുപടി നൽകി.