ബയേൺ മ്യൂണിക്കിനെ തകർത്തെറിഞ്ഞ് ഞങ്ങൾ അടുത്ത ലെഗിൽ ജയിക്കും, ഞങ്ങളുടെ ആക്രമണ ഗെയിമിന് മുന്നിൽ ബയേൺ തകരും; ആത്മവിശ്വാസത്തിൽ എംബാപ്പെ

ചൊവ്വാഴ്ച (ഫെബ്രുവരി 14) നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ന്റെ ആദ്യ ലെഫിൽ ബയേൺ മ്യൂണിക്കിനെതിരെ പി.എസ്.ജി 1-0 ന് തോറ്റതിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം കൈലിയൻ എംബാപ്പെ ആത്മവിശ്വാസത്തോടെ തന്നെ തങ്ങൾ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്ന് പറയുകയാണ് ഇപ്പോൾ. 53-ാം മിനിറ്റിൽ കിംഗ്സ്ലി കോമാനാണ് കളിയിലെ ഏക ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ ടീം സമനില ഗോൾ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ പകരക്കാരനായാണ് എംബാപ്പെ ഇറങ്ങിയത്. ഫ്രഞ്ച് സൂപ്പർതാരം രണ്ട് തവണ ഗോൾ കണ്ടെത്തി, അദ്ദേഹത്തിന്റെ രണ്ട് ശ്രമങ്ങളും ഓഫ് സൈഡായി. യാൻ സോമർ എംബാപ്പയുടെ ഷോട്ടുകൾ നിഷേധിച്ചു.

തോൽവി ഏറ്റുവാങ്ങിയെങ്കിലും , പിഎസ്ജി കളിയുടെ അവസാന നിമിഷം നല്ല രീതിയിൽ പോരാടി. കൈലിയൻ എംബാപ്പെ പകരക്കാരനായി എത്തിയതോടെ ടീമിന്റെ ആക്രമണാത്മക കളിയിൽ കാര്യമായ മാറ്റം വരുത്തി. ഗെയിമിന് ശേഷം, ഫ്രഞ്ച് സൂപ്പർ താരം ഗെയിമിന് ശേഷം CANAL+നോട് പറഞ്ഞു;

“ആക്രമണ ഫുട്ബോൾ കളിക്കുമ്പോൾ അവർക്ക് അസ്വസ്ഥതയുണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾ കളിയുടെ അവസാന ഭാഗത്ത് കാണിച്ചു. രണ്ടാം പാദത്തിന് എല്ലാവരും ഫിറ്റ്നായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിജയിക്കാനും യോഗ്യത നേടാനും ഞങ്ങൾക്ക് കഴിയും .”

അതേസമയം, തന്റെ മുൻ ക്ലബിനെതിരായ ഗോൾ ആഘോഷിക്കാത്തതിനെക്കുറിച്ച് ഗോൾ സ്‌കോറർ കിംഗ്‌സ്‌ലി കോമാൻ സംസാരിച്ചു. അവന് പറഞ്ഞു: “ഇത് ഒരു പ്രത്യേകതയായിരുന്നു. ഞാൻ വളർന്ന ക്ലബ്ബാണിത്. ഇത് എന്റെ നഗരമാണ്; ഞാൻ ജനിച്ച സ്ഥലമാണിത്. അതിനാൽ തന്നെയാണ് ഞാൻ ഗോൾ നേടിയിട്ടും ആഘോഷിക്കാതിരുന്നത്.”

മ്പാപ്പെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നെയ്മർ, മെസി എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല.