ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ശ്രേയസ് അയ്യർ. 34 പന്തിൽ നിന്നായി 5 ഫോറും 2 സിക്സും അടക്കം 53 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ സീസണിൽ പഞ്ചാബിനായി തകർപ്പൻ പ്രകടനമാണ് നായകൻ ശ്രേയസ് അയ്യർ നടത്തുന്നത്. ബാറ്റിംഗിൽ ആയാലും ക്യാപ്റ്റൻസിയിൽ ആയാലും മികച്ച നേതൃത്വമാണ് താരം നടത്തുന്നത്.
ഇംഗ്ലണ്ടിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് അയ്യരിനു സ്ഥാനം ലഭിച്ചിരുന്നില്ല. ഇത്രയും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും താരത്തിനെ ബിസിസിഐ അവഗണിക്കുന്നതിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്. ഏകദിനത്തിൽ താരത്തിന് സീറ്റ് ഉറപ്പാണെങ്കിലും
ഭാവിയിൽ ടെസ്റ്റ് ടി 20 എന്നി ഫോർമാറ്റുകളിൽ അയ്യരിന് സീറ്റ് ലഭിക്കുമോ എന്ന് കണ്ടറിയണം.
Read more
ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിന് വിജയം അനിവാര്യമാണ്. ഇന്ന് വിജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ പഞ്ചാബിന് സാധിക്കും. ശ്രേയസ് അയ്യരിന്റെ കീഴിൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.