നാളെ ഞങ്ങളുടെ ഏറ്റവും മികച്ച ടീമുമായിട്ടെ ഹൈദരാബാദിനെതിരെ ഇറങ്ങുകയുള്ളു, കൊച്ചിയിൽ കളിക്കുന്നത് ഞങ്ങൾ അത്രമേൽ ഇഷ്ടപെടുന്നു; പ്രതീക്ഷയിൽ ഇവാൻ

നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്രൂപ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഹൈദരാബാദിനെതിരെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നാളത്തെ മത്സരത്തെ സമീപിക്കുന്നതിനേക്കാൾ ആവേശത്തോടെ ഇന്നത്തെ കൊൽക്കത്ത ഡെർബിയെ നോക്കികാണും. ഈസ്റ്റ് ബംഗാൾ ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ നാളത്തെ ജയത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്യാൻ സാധിക്കുക ഉള്ളു.

കേരളത്തെ സംബന്ധിച്ച് തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം വിജയത്തിന്റെ ട്രാക്കിലേക്ക് എത്രയും പെട്ടെന്ന് ,അടങ്ങിയെത്തിയെ മതിയാകു. ഇനി ഒരു തോൽവി കൂടി സംഭവിച്ചാൽ നിർണായക മത്സരങ്ങൾക്ക് മുമ്പ് അത് ടീമിന് വലിയ സമ്മർദ്ദം സൃഷ്ടിക്കും.

ഇന്നത്തെ മത്സരത്തെ തങ്ങൾ ആവേശത്തോടെ നോക്കിക്കാണുമെന്ന് പറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ, നാളെ ഏറ്റവും മികച്ച സ്ക്വാഡുമായിട്ട് ഇറങ്ങി ഏറ്റവും മികച്ച മത്സരം തന്നെ തന്റെ കുട്ടികൾ പുറത്തെടുക്കുമെന്നും പ്രത്യാശ വെച്ചു. കൊച്ചിയിൽ കളിക്കുന്നത് എന്നും തങ്ങൾക്ക് ആവേശം ആണെന്നും തന്റെ കുട്ടികൾ എല്ലാവരും ഫിറ്റ് ആണെന്നും ഏറ്റവും മികച്ച മത്സരം കാണാൻ സാധിക്കുമെന്നും ഉറപ്പ് തന്നിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായ മത്സരഫലം ഉണ്ടായാൽ പോലും സ്വാൻഹാം കാണികൾക്ക് മുന്നിലുള്ള ഈ സീസണിലെ അവസാന മത്സരം എന്നെന്നും ഓർമയിൽ തങ്ങി നിർത്തുന്ന രീതിയിൽ സമ്മാനിക്കാൻ ഇവാനും കുട്ടികളും വരുമ്പോൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന കാണികൾ നിരാശരാകില്ല എന്ന് കരുതാം.