ടോക്കിയോ ഒളിമ്പിക്‌സ്: ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍, അര്‍ജന്റീനയും ഫ്രാന്‍സും തോറ്റു

ഒളിമ്പിക്സ് പുരുഷ വിഭാഗം ഫുട്ബോളില്‍ ബ്രസീല്‍ ജയത്തോടെ തുടങ്ങിയപ്പോള്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും തോല്‍വി. കരുത്തരായ ജര്‍മനിയെ രണ്ടിനെതിരേ നാല് ഗോളിനാണ് ബ്രസീല്‍ കീഴടക്കിയത്. ഹാട്രിക് ഗോള്‍ നേടിയ റിച്ചാര്‍ലിസണാണ് ബ്രസീലിന്റെ വിജയശില്‍പി.

കളിയുടെ ആദ്യ 30 മിനിറ്റില്‍ തന്നെ റിച്ചാര്‍ലിസണ്‍ ഹാട്രിക്ക് നേടി കളിയില്‍ ബ്രസീലിന് ആധിപത്യം സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മനി തിരിച്ചടിച്ചു. രണ്ട് ഗോളുകള്‍ നേടി അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ പൗലീഞ്ഞോ നാലാം ഗോളും വലയിലാക്കിയതോടെ ബ്രസീല്‍ സുരക്ഷിത വിജയം ഉറപ്പാക്കി.

Brazil U23 vs Germany U23 prediction, preview, team news and more | Tokyo Olympics 2020

ഇത്തവണ നെയ്മറില്ലാതെയാണ് ബ്രസീല്‍ ടോക്യോയിലെത്തിയിരിക്കുന്നത്. ഇനി ഐവറികോസ്റ്റും സൗദി അറേബ്യയുമാണ് ബ്രസീലിനായി എതിരാളികള്‍. കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ ചാമ്പ്യന്‍മാരാണ് ബ്രസീല്‍.

Olympic Games Tokyo 2020: Argentina vs Australia Full Match Highlights - The PK Times

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ അര്‍ജന്റീനയെ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. ഫ്രാന്‍സിനെ മെക്സിക്കോ 4-1നു തരിപ്പണമാക്കി. യൂറോപ്പിലെ മറ്റൊരു വമ്പന്‍മാരായ സ്പെയിനെ ഈജിപ്തുമായി സമനിലയും വഴങ്ങി. മറ്റു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ് 1-0ന് ദക്ഷിണ കൊറിയയെയും ഐവറികോസ്റ്റ് 2-1നു സൗദി അറേബ്യയെയും പരാജയപ്പെടുത്തി.