ആരാധകരുടെ കൈവിട്ട കളി, ക്രൊയേഷ്യന്‍ ടീമിന് ലക്ഷങ്ങൾ പിഴ

ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തില്‍ ക്രൊയേഷ്യന്‍ ടീമിന് പിഴ. ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡയുടെ ഗോള്‍കീപ്പര്‍ മിലന്‍ ബോര്‍ഗനോട് ക്രൊയേഷ്യന്‍ ആരാധകരുടെ പെരുമാറ്റം മോശമായതിനെ തുടർന്നാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഗോളിയെ കളിയാക്കിയതിന് ഏകദേശം 43 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

കാനഡയിലേക്ക് കുടിയേറിയ സെർബിയയിൽ നിന്നുള്ള ആളായിരുന്നു ഗോൾകീപ്പർ. അതിനാൽ തന്നെ അതുമായി ബന്ധപ്പെട്ട ചാന്റുകളും ട്രോളുകളും ബാനറുകളുമായിട്ടാണ് ആരാധകർ ഗോൾകീപ്പർ നേരിട്ടത്, മത്സരത്തിൽ ക്രൊയേഷ്യ ജയിച്ചെങ്കിലും ആരാധകരുടെ പെരുമാറ്റം വിമർശനങ്ങൾക്ക് വിധേയം ആയിരുന്നു.

ഇന്ന് നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ കരുത്തരായ ബ്രസീലിന് ക്രൊയേഷ്യയുടെ എതിരാളികൾ. ശക്തരായ ബ്രസീലിനെതിരെ ഏറ്റവും മികച്ച മത്സരം കളിച്ചെങ്കിൽ മാത്രമേ മത്സരം വിജയിക്കാൻ സാധിക്കുക ഉള്ളു എന്നുറപ്പാണ്.