ട്വിസ്റ്റുകൾ പണ്ടേ ഇഷ്ടപ്പെടുന്നവരാണല്ലോ റയൽ, പരിശീലകനാകാനുള്ള സാദ്ധ്യത ലിസ്റ്റിൽ മുന്നിൽ യുവപരിശീലകൻ; വെല്ലുവിളിയുമായി ടോട്ടൻഹാം ഹോട്‌സ്‌പറും ചെൽസിയും

കാർലോ ആൻസലോട്ടി റയലിൽ നിന്ന് പോയാൽ മാനേജർ സ്ഥാനത്തേക്ക് ജൂലിയൻ നാഗെൽസ്മാൻ കടന്നുവരുമെന്ന് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു . റൗൾ, സാബി അലോൺസോ, മാർസെലോ ഗല്ലാർഡോ, മൗറിസിയോ പോച്ചെറ്റിനോ എന്നിവർക്കൊപ്പം മാഡ്രിഡിന്റെ പരിശീലകനാകാൻ മുന്നിൽ ഇപ്പോൾ മുൻ ബയേൺ പരിശീലകകണ് ആണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

El Nacional-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബയേൺ മ്യൂണിക്ക് പുറത്താക്കിയ ശേഷം പുതിയ ഓപ്ഷനുകൾ നോക്കുന്ന പരിശീലകനെ റയലിന് താത്പര്യമുണ്ട് . കഴിഞ്ഞയാഴ്ച ബയേൺ മ്യൂണിക്ക് പുറത്താക്കിയ പരിശീലകനെ നോട്ടമിടുന്നതിൽ ടോട്ടൻഹാം ഹോട്‌സ്‌പറും ചെൽസിയും മുന്നിലുണ്ട്. ഈ ആഴ്ച ആദ്യം അന്റോണിയോ കോണ്ടെയെ പുറത്താക്കിയതിന് ശേഷം നാഗൽസ്മാനുമായി ചർച്ച നടത്താൻ ടോട്ടൻഹാം പ്രത്യേകം താൽപ്പര്യപ്പെടുന്നു.

സാന്റിയാഗോ ബെർണബ്യൂവിൽ ആൻസലോട്ടി സമ്മർദ്ദത്തിലാണെന്നാണ് റിപ്പോർട്ട്. ലാ ലീഗ്‌ കിരീട പ്രതീക്ഷകൾ ഇതിനകം തന്നെ കൈവിട്ട ടീമിന് മുന്നിൽ ഉള്ള ഏക പ്രതീക്ഷ ഇനി ചാമ്പ്യൻസ് ലീഗ് മാത്രമാണ്.

ബ്രസീലിയൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള സാധ്യത ലിസ്റ്റിലും മുന്നിൽ ആൻസലോട്ടിയുണ്ട്.