സാമൂഹിക മാധ്യമത്തിലൂടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് അശ്ലീലപരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ ഷൊർണൂരിൽ അറസ്റ്റിൽ. ഷൊർണൂർ മുണ്ടമുക പാണ്ടിയാൽതൊടി ഉണ്ണികൃഷ്ണനെയാണ് (57) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ എസ്ആർആർ ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുൻ പ്രധാനമന്ത്രിക്കെതിരേ അശ്ലീലപരാമർശം നടത്തിയത്.
Read more
സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച സന്ദേശം പൊലീസിന്റെ സൈബർ പട്രോളിങ് വിഭാഗമാണ് കണ്ടെത്തിയത്. കഴിഞ്ഞ 16നാണ് ഫേസ്ബുക്കിലൂടെ സന്ദേശം പങ്കുവെച്ചത്. തുടർന്ന് ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഉണ്ണികൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു.