മുഖ്യമന്ത്രി വിഡി സതീശനെതിരെ എസ്ഡിപിഐ. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്‌ഡിപിഐ വിമർശിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചുകൊണ്ട് ആർഎസ്എസ് വിധേയത്വം പ്രകടമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് മംഗലാപുരത്തുപോയത് എന്തിനെന്ന രാഷ്ട്രീയ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങിയാണ്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് താൽപര്യങ്ങൾക്ക് പുതിയ സർക്കാർ ഒത്താശ ചെയ്യുന്നു എന്നും എസ്ഡിപിഐ വിമർശിച്ചു.


