റൊണാൾഡോ ഞങ്ങൾക്ക് തലവേദന, മെസിയെ പൂട്ടുക നിസ്സാരം; തുറന്ന് പറഞ്ഞ് ബയേൺ ഇതിഹാസം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൈകാര്യം ചെയ്യുന്നത് കൂടുതൽ സങ്കീർണ്ണമാണെന്ന് സമ്മതിച്ചുകൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നെ (പിഎസ്‌ജി) പുറത്താക്കിയതിന് ശേഷം ലയണൽ മെസ്സിക്കെതിരെ ബയേൺ മ്യൂണിക്ക് സൂപ്പർതാരം തോമസ് മുള്ളർ ചെറിയ ഒരു ഒളിയമ്പുമായി രംഗത്ത് വന്നിരിക്കുകയാണ്.

അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കുമായുള്ള ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് -16 പോരാട്ടത്തിന്റെ രണ്ടാം പാദത്തിൽ പിഎസ്ജി 2-0ന് തോൽവിയേറ്റ് വാങ്ങിയിരുന്നു. പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ 1-0ന് തോറ്റ പി.എസ്.ജി മൊത്തത്തിൽ 3 – 0 ന് തോറ്റാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.

ബയേണിന് എതിരായ രണ്ട് മത്സരങ്ങളിലും ലയണൽ മെസ്സി നിരാശാജനകമായ പ്രകടനം കാഴ്ചവച്ചു. ജൂലിയൻ നാഗെൽസ്മാൻ മെസിയെ നല്ല രീതിയിൽ പൂട്ടാനുള്ള തന്ത്രങ്ങളാണ് ഒരുക്കിയത്. കാര്യമായ ഒന്നും ചെയ്യാനാകാതെ മെസി പി.എസ്.ജിക്ക് മുന്നിൽ വീഴുക ആയിരുന്നു.

എന്നാൽ റയൽ മാഡ്രിഡിനൊപ്പമുള്ള കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ബയേൺ മ്യൂണിക്കിന് നൽകിയ ബുദ്ധിമുട്ടുള്ള സമയത്തിന്റെ പകുതി പോലും തങ്ങളെ ബുദ്ധിമുട്ടിക്കാൻ മെസിക്ക് സാധിച്ചിട്ടില്ല എന്ന പരിഹാസമാണ് മുള്ളർ ഉന്നയിച്ചത്.

മുള്ളർ പറയുന്നത് ഇങ്ങനെ

“ഫലങ്ങൾ നോക്കിയാൽ, ലയണൽ മെസ്സിക്കെതിരെ ഞങ്ങൾ എല്ലാ തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ക്ലബ്ബ് തലത്തിൽ, റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ഞങ്ങൾക്ക് ഒരു പ്രശ്നം.

റൊണാൾഡോ ബയേൺ മ്യൂണിക്കിനെ സ്ഥിരമായി ബുദ്ധിമുട്ടിച്ചിരുന്നപ്പോൾ പോലും മെസിക്ക് കാര്യമായ ഒന്നും ബയേണിന് എതിരെ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല.