മെസ്സിയും റോണോയും സ്റ്റെപ്പ് ബാക്ക്; മികച്ച താരം ലെവന്‍ഡോവ്‌സ്‌കി

2020- ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ സ്‌ട്രൈക്കര്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക്. അന്തിമപ്പട്ടികയില്‍ ഒപ്പമുണ്ടായിരുന്ന സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് ലെവന്‍ഡോവ്‌സ്‌കി പുരസ്‌കാര ജേതാവായത്.

13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവന്‍ഡോവ്സ്‌കി. 2018-ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം. കോവിഡ് മൂലം വെര്‍ച്വലായി നടത്തിയ ചടങ്ങിലാണ് 32- കാരനായ ലെവന്‍ഡോവ്‌സ്‌കിയെ മികച്ച പുരുഷ ഫുട്‌ബോളറായി ഫിഫ തിരഞ്ഞെടുത്തത്.

Robert Lewandowski wins FIFA award as best men

2019 ജൂലൈ 20 മുതല്‍ 2020 ഒക്ടോബര്‍ 7 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. ഇക്കാലയളവില്‍ ബയേണിനുവേണ്ടി 52 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കി നേടിയത് 60 ഗോളുകള്‍. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോള്‍ എന്നതായിരുന്നു ശരാശരി.

Robert Lewandowski wins FIFA award as best men

ഫിഫയുടെ മറ്റു പുരസ്‌കാരങ്ങള്‍

മികച്ച വനിതാ താരം- ലൂസി ബ്രോണ്‍സ് (മാഞ്ചസ്റ്റര്‍ സിറ്റി- ഇംഗ്ലണ്ട്)

മികച്ച ഗോളി (വനിത)- സാറ ബുഹാദി (ഒളിംപിക് ലിയോണെ – ഫ്രാന്‍സ്)

മികച്ച ഗോളി (പുരുഷന്‍)- മാനുവല്‍ ന്യൂയര്‍ (ബയണ്‍ മ്യൂണിക് – ജര്‍മ്മനി)

മികച്ച ഗോള്‍- സണ്‍ ഹ്യൂങ് മിന്‍ (ടോട്ടനം – ദക്ഷിണ കൊറിയ)

മികച്ച വനിതാ ടീം പരിശീലക- സറീന വീഗ്മാന്‍ (ഹോളണ്ട് ദേശീയ ടീം)

മികച്ച പുരുഷ ടീം കോച്ച്- യൂര്‍ഗന്‍ ക്ലോപ്പ് (ലിവര്‍പൂള്‍)

ഫാന്‍ പുരസ്‌കാരം- മാരിവാള്‍ഡോ ഫ്രാന്‍സിസ്‌കോ ഡാ സില്‍വ

ഫിഫ ലോക ഇലവന്‍: മെസ്സി, റൊണാള്‍ഡോ, ലെവന്‍ഡോവ്‌സ്‌കി, ജോഷ്വ കിമ്മിച്ച്, കെവിന്‍ ഡിബ്രുയ്‌നെ, തിയാഗോ അല്‍കാന്‍ട്ര, ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, വിര്‍ജില്‍ വാന്‍ദെയ്ക്, സെര്‍ജിയോ റാമോസ്, അല്‍ഫോന്‍സോ ഡേവിസ്, അലിസന്‍ ബെക്കര്‍.