ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കും, അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും; വിജയ് സൂപ്പർ കൂൾ മനുഷ്യൻ എന്ന് മമിത

വിജയ് സൂപ്പർ കൂൾ മനുഷ്യൻ ആണെന്ന് നടി മമിത. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ ആദ്യം മുതലേ വൻ ഹൈപ്പ് കിട്ടിയ ‘ജന നായകൻ’. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു മമിത.

‘കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേൾവിക്കാരൻ ആണ് വിജയ് സാർ. ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാൻ പാടില്ലല്ലോ എന്നോർത്ത്. ഒരു സൂപ്പർ കൂൾ മനുഷ്യൻ ആണ് അദ്ദേഹം’ എന്നാണ് മമിത പറഞ്ഞത്.

2026 ജനുവരി 9 ന് ആണ് ‘ജന നായകൻ’ തിയറ്ററിൽ എത്തുന്നത്. ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി തുടങ്ങിയവർ അണിനിരക്കും.

Read more