"എംബപ്പേ റോബോട്ടോ സൂപ്പർമാനോ ഒന്നുമല്ല"; താരത്തെ പിന്തുണച്ച് പരിശീലകൻ ദിദിയർ ദെഷാപ്സ്

മോശപ്പെട്ട ഫോമിൽ തുടരുന്ന കിലിയൻ എംബപ്പേക്ക് സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരികയാണ്. റയലിന് വേണ്ടി അരങ്ങേറിയ ആദ്യ മത്സരത്തിൽ ഗോൾ നേടിയെങ്കിലും ലാലിഗയിൽ കളിച്ച മൂന്നു മത്സരങ്ങളിലും താരത്തിന് ഗോൾ നേടാൻ സാധിച്ചില്ല. റയലിലേക്ക് വരുമ്പോൾ എംബാപ്പയിൽ നിന്നും ആരാധകർ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായിട്ടാണ് കാര്യങ്ങൾ സംഭവിച്ചത്.

എന്നാൽ അടുത്ത മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് താരം വിമർശനങ്ങൾക്കുള്ള മറുപടി നൽകിയത്. ഇപ്പോൾ ദേശിയ ടീമായ ഫ്രാൻസിന്റെ കൂടെയാണ് താരം ഉള്ളത്. എംബാപ്പയുടെ ഫോമിന്റെ കാര്യത്തിൽ ഉള്ള വിമർശനത്തിൽ പ്രതികരിച്ച് പരിശീലകനായ ദിദിയർ ദെഷാപ്സ് മാധ്യമങ്ങളോട് സംസാരിച്ചു.

ദിദിയർ ദെഷാപ്സ് പറയുന്നത് ഇങ്ങനെ:

“എംബപ്പേയുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. ഇത്തരം കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്നതാണ്. എംബപ്പേയുടെ എനിക്കോ കാർലോ ആഞ്ചലോട്ടിക്കോ ആശങ്കകൾ ഒന്നുമില്ല. എംബപ്പേ എപ്പോഴും ഗോളുകൾ നേടുന്ന താരമാണ്, ഇനിയും ഒരുപാട് ഗോളുകൾ അദ്ദേഹം നേടും. അദ്ദേഹം ഇവിടെയുണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ മികച്ചവരാണ്. നിലവിൽ അദ്ദേഹം അത്ര കാര്യക്ഷമതൊന്നും കാണിക്കുന്നില്ല. എന്നാൽ എംബപ്പേയുമായി ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ല. തീർച്ചയായും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിൽ ഒന്നുമല്ല അദ്ദേഹം ഉള്ളത്. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം അദ്ദേഹം റോബോട്ടോ സൂപ്പർ മാനോ ഒന്നുമല്ല എന്നതാണ്. ഹ്യൂമൻ ഫാറ്റിഗ് അദ്ദേഹത്തിനും ബാധകമാണ്. തീർച്ചയായും അദ്ദേഹം തന്റെ യഥാർത്ഥ മികവ് വീണ്ടെടുക്കും “ഫ്രഞ്ച് പരിശീലകൻ പറഞ്ഞു.

ദേശിയ ടീമിലും റയലിലും അദ്ദേഹത്തിന്റെ പ്രകടനം മികച്ചതല്ലായിരുന്നു. അവസാന 17 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്താണ് ലാലിഗയിൽ റയൽ മാഡ്രിഡ് തുടരുന്നത്. എംബാപ്പയുടെ മികവ് കൊണ്ട് ഇത്തവണ അവർ കപ്പ് നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.

Read more