വേറെ ആരോടും ദേഷ്യമില്ല, മെസിക്ക് പണി കൊടുക്കാനൊരുങ്ങി പി.എസ്.ജി അൾട്രാസ്; അടുത്ത മത്സരത്തിൽ അത് സംഭവിക്കും

ക്ലബിന്റെ അടുത്ത ഹോം മത്സരത്തിൽ പിഎസ്ജി ആരാധകർ ലയണൽ മെസിയെ കൂവി അവഹേളിക്കാൻ ഒരുങ്ങി ഇരിക്കുക ആണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു ഫ്രഞ്ച് ജേണലിസ്റ്റ് ഡാനി ഗിൽ പറയുന്നതനുസരിച്ച്, ചാമ്പ്യൻസ് ലീഗിൽ നിന്ന് ടീം പുറത്തായതിന് ശേഷം പിഎസ്ജി താരത്തെ അവഹേളിക്കാൻ ടീം ഒരുങ്ങുന്നു. പിഎസ്ജി അൾട്രാസ് പദ്ധതിയിടുന്നു. ചാമ്പ്യൻസ് ലീഗിലെ അവസാന മത്സരത്തിലെ മെസിയുടെ പ്രകടനത്തിലാണ് ആരാധകർ അസ്വസ്ഥരായത്.

ഫ്രഞ്ച് ചാമ്പ്യൻഷിപ്പിന്റെ 28-ാം റൗണ്ടിൽ ലീഗ് 1 ക്ലബ് ഇന്ന് രാത്രി റെന്നസിനെതിരെ കളിക്കും. എന്നിരുന്നാലും, മാർച്ച് 19 ന് നടക്കാനിരിക്കുന്ന പിഎസ്ജിയുടെ അടുത്ത മത്സരത്തിലാണ് മെസിയെ കൂവാനുള്ള പദ്ധതി ഒരുങ്ങുന്നത്.

ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, സെർജിയോ റാമോസ് തുടങ്ങിയ താരങ്ങൾ ഉണ്ടായിരുന്നിട്ടും യുസിഎൽ അവസാന റൗണ്ടിലേക്ക് യോഗ്യത നേടുന്നതിൽ പിഎസ്ജി പരാജയപ്പെട്ടു. ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ ബയേൺ മ്യൂണിക്കിനോട് ലീഗ് 0-1 ന് പരാജയപ്പെട്ടു, അടുത്ത ലീഗിൽ പരാജയപെട്ടത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്..