മെസ്സിയുമായി ഒരു ഉരസലുമില്ലെന്ന് നെയ്മര്‍ ; പി.എസ്.ജിയിലേക്ക് പോയത് അര്‍ജന്റീനാ താരത്തേക്കാള്‍ മികച്ചവനായിട്ടല്ല

ലിയോണേല്‍ മെസ്സിയുമായി ഒരു ഉരസലുമില്ലെന്നും ബാഴ്‌സിലോണയില്‍ നിന്നും പിഎസ്ജി യിലേക്ക് പോയത് മെസ്സിയേക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കാനല്ലെന്നും ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. മെസ്സിയെ ഏറെ ബഹുമാനിക്കുന്നയാളാണ് നെയ്മറെന്നും അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കി. അടുത്തിടെ നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യൂമെന്ററിയിലാണ് വെളിപ്പെടുത്തല്‍.

”മെസിയെക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കുകയായിരുന്നില്ല പിഎസ്ജിയിലേക്ക് പോകുമ്പോള്‍ നെയ്മറുടെ ലക്ഷ്യം. മെസിയുടെ നിഴലില്‍ നിന്നും പുറത്തു കടക്കാന്‍ വേണ്ടിയും ആയിരുന്നില്ല.” ഡോക്യൂമെന്ററിയില്‍ മെസിയുടെ പിതാവ് പറഞ്ഞു. ബാഴ്‌സിലോണയില്‍ മെസ്സിയും സുവാരസുമായി കളിക്കുമ്പോഴായിരുന്നു നെയ്മര്‍ സ്‌പെയിന്‍ വിട്ട് ഫ്രാന്‍സിലേക്ക പോയത്.

നെയ്മര്‍ ബാഴ്സലോണ വിട്ടതിന്റെ കാരണം തങ്ങള്‍ക്കും അറിയില്ലെന്നാണ് മെസിയും ഡോക്യൂമെന്ററിയില്‍ പ്രതികരിക്കുന്നത്. നെയ്മറുടെ തീരുമാനം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ലെന്നാണ് സുവാരസും പ്രതികരിക്കുന്നത്. ബാഴ്‌സിലോണയിലായിരിക്കെ പിഎസ്ജിയ്‌ക്കെതിരേ എംഎസ്എന്‍ സഖ്യം ഒരു വമ്പന്‍ വിജയവും നേടിയിരുന്നു.