നെയ്മർ ക്ലബ് വിട്ടു, അതുവരെ ഉടക്കി നിന്ന എംബാപ്പെ സന്തോഷത്തോടെ പരിശീലനം ആരംഭിച്ചു; റയൽ മാഡ്രിഡിന് വമ്പൻ നഷ്ടമായേക്കും

പാരീസ് സെന്റ് ജെർമെയ്‌നിന്റെ (പിഎസ്ജി) സൂപ്പർ താരം കൈലിയൻ എംബാപ്പെ പി.എസ്. ജിയുടെ പ്രധാന ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരിക്കുകയാണ്. ഫുട്‌മെർകാറ്റോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം നെയ്മർ ടീം വിട്ടതും എംബാപ്പെയുടെ അടുത്ത കൂട്ടുകാരൻ ഔസ്മാൻ ഡെംബെലെ പി.എസ്.ജിയിൽ എത്തിയതോടെ താരം തന്റെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ടീമിൽ തനിക്ക് അത്ര സന്തോഷകരമായ സാഹചര്യം അല്ലാത്തതിൽ ബുദ്ധിമുട്ടി താരം ക്ലബിനൊപ്പം പരിശീലനം പോലും നടത്തിയിരുന്നില്ല. പകരം താരം രണ്ടാം നിര ടീമിനൊപ്പം വരെ താരം പരിശീലനം നടത്തി. നെയ്മർ ടീമിൽ തുടരുന്നതിൽ താരം അസ്വസ്ഥനായിരുന്നു. തന്നിൽ കേന്ദ്രീകൃതമായിട്ടുള്ള പദ്ധതികൾ പി.എസ്.ജെ ഒരുക്കണം എന്നത് ആയിരുന്നു ആവശ്യം.

എന്തായാലും സൗദി ക്ലബ്ബിന്റെ പണം കണ്ട് നെയ്മർ ക്ലബ് വിട്ടപ്പോൾ അത് എംബാപ്പെക്ക് ലോട്ടറി അടിച്ചത് പോലെ ആയി. അതോടെ വളരെ ഹാപ്പി ആയ എംബാപ്പെ ഇപ്പോൾ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഡെംബെലെ – എംബാപ്പെ സഖ്യം തന്നെ ആയിരിക്കും ഈ വര്ഷം ക്ലബ്ബിന്റെ മുന്നേറ്റങ്ങളെ നയിക്കുക. ഒട്ടനവധി താരങ്ങളെ ഈ വര്ഷം ടീമിലെത്തിച്ച പി.എസ്.ജി സ്വപ്നം കാണുന്നത് ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ്.

2024 ൽ പി.എസ്.ജി കരാർ അവസാനിക്കുന്ന എംബാപ്പെ റയൽ മാഡ്രിഡിൽ എത്താനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇനി താനാണ് പ്രധാനി എന്നതിനാൽ താരം ക്ലബ്ബിലെ കരാർ അവസാനിപ്പിക്കുമോ എന്നുള്ളത് കണ്ടറിയണം.