മെസിയാണ് റൊണാൾഡോയെക്കാൾ മികച്ചവൻ എന്ന് വിചാരിച്ചു, പരിശീലനത്തിൽ അത് സംഭവിച്ചു; പോകുന്നതിന് മുമ്പ് സൂപ്പർ താരത്തെ കൊട്ടി വിൻസെന്റ് അബൂബക്കറിന്റെ തഗ്; സംഭവം ഇങ്ങനെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്തതിന് ശേഷം ഫോർവേഡ് വിൻസെന്റ് അബൂബക്കറിന്റെ കരാർ അൽ നാസർ അവസാനിപ്പിച്ചതോടെ സൂപ്പർ താരം ക്ലബ് വിട്ടു. എന്നാലും അവസാന ചിരി തന്റേതാക്കിയാണ് താരം അൽ നാസറിനോട് വിടപറയുന്നത്,

റൊണാൾഡോ മെസി പോരുമായി ബന്ധപ്പെട്ടാണ് സൂപ്പർ താരം അവസാന ചിരി റൊണാൾഡോ തന്റേതാക്കിയത് “റൊണാൾഡോയേക്കാൾ മെസ്സി മികച്ചതാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു, പക്ഷേ അദ്ദേഹത്തോടൊപ്പം പരിശീലനത്തിന് ശേഷം ഞാൻ ശരിയാണെന്ന് എനിക്ക് മനസ്സിലായി.”

2021ൽ സൗദി ക്ലബ്ബിൽ ചേർന്നതിന് ശേഷം 34 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളും നേടിയിട്ടുണ്ട്. സൗദിയിൽ നിലനിൽക്കുന്ന നിയമപ്രകാരം ഒരു ടീമിൽ 8 വിദേശ താരങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളു, അതിനാൽ തന്നെയാണ് വിൻസെന്റ് അബൂബക്കറിനെ ഒഴിവാക്കാൻ ടീം നിർബന്ധിതരായത്.

Read more

നിലവിൽ സസ്പെൻഷനിലായതിനാൽ റൊണാൾഡോയ്ക്ക് ജനുവരി 22 വരെ പുതിയ ക്ലബ്ബിൽ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരും.