തനിക്ക് ഏത് ക്ലബ്ബിൽ കളിക്കണമെന്ന് സഹതാരങ്ങളോട് വെളിപ്പെടുത്തി മെസി, ബാഴ്സയും ഇന്റർ മിയാമിയും മുന്നിൽ ഉള്ളപ്പോൾ താരം പറയുന്നത് ഇങ്ങനെ

ലയണൽ മെസി പി.എസ്.ജി വിട്ടാൽ ഏത് ടീമിനായി കളിക്കും? പഴയ തട്ടകമായ ബാഴ്സയിൽ പോകുമോ അതോ മറ്റൊരു ക്ലബിലേക് പോകുമോ? മെസി ആരാധകർക്ക് മാത്രമല്ല അലോകം മുഴുവനുള്ള വിവിധ ഫുട്‍ബോൾ ആരാധകർക്ക് ഈ കാര്യത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ട്. എന്തിരുന്നാലും റൂമറുകൾ ഒരുപാട് ഉണ്ടെങ്കിലും മെസി ഈ കാര്യങ്ങളിൽ ഒന്നും പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കണം.

പി.എസ്.ജി മുന്നോട്ട് വച്ച പുതിയ കരാറിനെക്കുറിച്ച് മെസ്സിയുടെ പിതാവ് ജോർജും ചർച്ച ചെയ്യുന്നു. ബാഴ്‌സലോണയിലേക്കുള്ള ഒരു തിരിച്ചുവരവ് മെസി ആഗ്രഹിക്കുന്നുണ്ടെന്ന് പ്രചരിക്കുന്നുണ്ട്, അവർ മെസ്സിയുടെ ഭീമമായ ശമ്പളം ഉൾക്കൊള്ളാനുള്ള വഴികൾ തേടുന്നതായി വിശ്വസിക്കപ്പെടുന്നു. നിലവിൽ പിഎസ്ജിയിൽ ആഴ്ചയിൽ 740,000 പൗണ്ട് സമ്പാദിക്കുന്നു.

മെസിക്ക് ഇന്റർ മയാമി പോലുള്ലക് ടീമിൽ നിന്ൻ നല്ല ഓഫാറുകൾ ഉള്ള സാഹചര്യത്തിൽ താരം അതൊക്കെ സ്വീകരിക്കുമോ എന്നുള്ളതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. അടുത്ത സീസണിൽ PSG-യുടെ പുതിയ പദ്ധതി എങ്ങനെയായിരിക്കുമെന്ന് കാണാൻ മെസി കാത്തിരിക്കുകയാണ്. കായിക ഡയറക്ടർ ലൂയിസ് കാംപോസും മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയറും ഈ കാര്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർക്കസ് റാഷ്ഫോർഡ് (25), ക്രിസ്റ്റൽ പാലസ് ഫോർവേഡ് മൈക്കൽ ഒലീസ് (21) എന്നിവരുമായും പി.എസ്.ജി ബന്ധപ്പെട്ടിട്ടുണ്ട്. . ഫ്രാൻസ് വിടുന്നതിന് മുമ്പ് യുവേഫ ചാമ്പ്യൻസ് ലീഗ് നേടണമെന്ന് മെസ്സി ആഗ്രഹിക്കുന്നു – അദ്ദേഹം അവിടെ മാത്രമാണ് സമീപകാലത്ത് അൽപ്പമെങ്കിലും പതറിയത്.