ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

ആലപ്പുഴയില്‍ സീരിയല്‍ കില്ലറെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും പൊലീസ് പരിശോധന. റോസമ്മയുടെ അയല്‍വാസി പഞ്ചായത്ത് മുന്‍ ജീവനക്കാരി ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷയുടെ തിരോധാനത്തിലാണ് പരിശോധന. ഐഷ സെബാസ്റ്റ്യനെ പരിചയപ്പെടുന്നത് റോസമ്മ വഴിയാണ്.

റോസമ്മയുടെ കോഴിഫാമിലാണ് പരിശോധന നടത്തുന്നത്. റോസമ്മ പരസ്പര വിരുദ്ധമായാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിലും കൂടുതല്‍ പരിശോധന നടക്കുകയാണ്. അടുപ്പില്‍ നിന്ന് വാച്ചിന്റെ ഭാഗം കണ്ടെത്തി. അതേസമയം, ഐഷ തിരോധനക്കേസില്‍ റോസമ്മയ്ക്ക് പങ്കുള്ളതായി ബന്ധു ആരോപിച്ചു.

Read more

ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റോസമ്മയുടെ വീടിന്റെ ഭാഗത്തും സിഗ്‌നല്‍ ലഭിച്ചു. തുടര്‍ന്നാണ് റോസമ്മയുടെ വീടിന്റെ ഭാഗത്തും പരിശോധന തുടങ്ങിയത്.