ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
എന്നാൽ വിരമിക്കാൻ സമയമായിട്ടും മികച്ച പ്രകടനമാണ് മെസിയും റൊണാൾഡോയും കളിക്കളത്തിൽ കാഴ്ച വെക്കുന്നത്. നിലവിൽ യുവ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് അവർ നടത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരിൽ ഏറ്റവും കേമനായ താരമാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി.
ഡീഗോ സിമിയോണി പറയുന്നത് ഇങ്ങനെ:
Read more
” മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, കാരണം മെസിയോടൊപ്പം ലോകത്തിലെ മികച്ച കളിക്കാർ ഒപ്പമുണ്ട്. റൊണാൾഡോയുമായി താരതമ്യം ചെയ്യ്താൽ ഞാൻ ഉറപ്പായും മെസിയെ തിരഞ്ഞെടുക്കു. ഒരു ടീമിലെ ആവറേജ് എടുത്താൽ റൊണാൾഡോ തന്നെയാണ് ഏറ്റവും മികച്ചത്. എന്നാൽ മെസി ലോകത്തിലെ മികച്ച താരമാകുന്നത് അദ്ദേഹത്തിന്റെ കൂടെ മികച്ച കളിക്കാർ ഒപ്പമുള്ളത് കൊണ്ടാണ്” ഡീഗോ സിമിയോണി പറഞ്ഞു.