മെസ്സിയ്ക്ക് ലോകം ആരാധിക്കുന്ന ഫുട്‌ബോള്‍ ആരാധകന്റെ സ്‌നേഹസമ്മാനം

ലോകം മുഴുവന്‍ ആരാധിക്കുന്ന ഫുട്‌ബോള്‍ പ്രതിഭ അര്‍ജന്റീനക്കാരന്‍ ലിയോണേല്‍ മെസ്സിയ്ക്ക് ലോകം മുഴുവന്‍ ആരാധിക്കുന്ന വ്യക്തിയില്‍ നിന്നും സ്‌നേഹ സമ്മാനം.

കടുത്ത ഫുട്‌ബോള്‍ ആരാധകരുടെ നാടായ അര്‍ജന്റീനയില്‍ നിന്നും മെസ്സിയുടേയും ഫുട്‌ബോളിന്റെയും ആരാധകനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒപ്പിട്ട ജഴ്‌സിയാണ് മെസ്സിയെ തേടി പിഎസ്ജിയില്‍ എത്തിയത്.

കോവിഡില്‍ നിന്നും മോചിതനായി ഞായറാഴ്ചയാണ് മെസ്സി വീണ്ടും പരിശീലനം തുടങ്ങിയത്. കഴിഞ്ഞ ഒക്‌ടോബറില്‍ താന്‍ ഒപ്പിട്ട ഒരു കിറ്റ് മെസ്സി ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കോസ്റ്റക്‌സിന്റെ കൈവശം മാര്‍പ്പാപ്പയ്ക്ക് കൊടുത്തുവിട്ടിരുന്നു.

ഇതിന് പകരമായി വത്തിക്കാനിലെ ടീമായ അത്‌ലറ്റിക്കാ വത്തികാനയുടെ മാര്‍പ്പാപ്പ ഒപ്പിട്ട മഞ്ഞ ജഴ്‌സിയാണ് മെസ്സിയെ തേടി വന്നത്. ഫ്രഞ്ച് ബിഷപ്പ് ഇമ്മാനുവേല്‍ ഗോബിലിയാര്‍ഡാണ് മെസ്സിയ്ക്ക് ജ്‌ഴ്‌സി നല്‍കിയത്.

ബ്യൂണസ് ഐറിസ് ടീമായ സാന്‍ ലോറന്‍സോയുടെ കടുത്ത ആരാധകനാണ് മെസ്സിയുടെ തന്നെ നാട്ടുകാരനായ മാര്‍പ്പാപ്പ കടുത്ത സോക്കര്‍ഫാനാണ്. 2013 ല്‍ മെസ്സിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു.