എംബാപ്പയുടെ 25 ശതമാനം നെയ്മറെക്കാളും മെസിയെക്കാളും മികച്ചത്, രണ്ടിനെയും ചവിട്ടി പുറത്താക്കണം; മെസിക്ക് എതിരെ ആരാധകർ

ലയണൽ മെസ്സി, നെയ്മർ തുടങ്ങിയവരും കൈലിയൻ എംബാപ്പെയും പകരക്കാരനായി ഇറങ്ങിയിട്ടും പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ബയേൺ മ്യൂണിക്കിനോട് 1-0ന് തോറ്റതോടെ ട്വിറ്ററിൽ പി.എസ്.ജി ആരാധകർ പൊട്ടിത്തെറിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തിന്റെ ആദ്യ പാദം പി.എസ്.ജി ജയിച്ചതോടെ ആരാധകർ വലിയ ആവേശത്തിലാണ്.

ജർമൻ ടീമിന് കാര്യമായ ആക്രമണ ഭീഷണി നൽകുന്നതിൽ പി.എസ്.ജി പരാജയപ്പെട്ടു. മെസി കളിയുടെ ആദ്യ മിനിറ്റുകളിൽ മാജിക്കൽ ടച്ചുകളിൽ ചിലത് കാണിച്ചെങ്കിലും ഫിനീഷിംഗിലെ പിഴവ് താരത്തെ ചതിച്ചു. നെയ്മറിനും കാര്യമായ ഒന്നും ചെയ്യാൻ സാധിച്ചില്ല. ബയേണ്‍ മ്യൂണിക്കിന് എതിരായ മത്സരത്തില്‍ 53 -ാം മിനിറ്റില്‍ ഒരു ഗോളിനു പിന്നിലായതോടെ കൈലിയന്‍ എംബാപ്പെയെ ഇറക്കാന്‍ പി എസ് ജി നിര്‍ബന്ധിതമായി.

എന്തായലും എംബാപ്പെ എത്തിയതോടെയാണ് പി.എസ്.ജി മുന്നേറ്റങ്ങൾക്ക് ജീവൻ വെച്ചു. കൈലിയന്‍ എംബാപ്പെ രണ്ട് തവണ ബയേണ്‍ മ്യൂണിക്കിന്റെ വല കുലുക്കി. എന്നാല്‍, രണ്ട് തവണയും വിഎആറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ച് ഗോള്‍ അനുവദിച്ചില്ല. അടുത്ത പാദത്തിൽ തങ്ങൾ ശക്തരായി തിരിച്ചുവരുമെന്നാണ് എംബാപ്പെ പറയുന്നത്.

സൂപ്പർ താരത്തെ സംബന്ധിച്ച് മികച്ച മത്സരം ആയിരുന്നു എങ്കിലും നെയ്മർ, മെസി എന്നിവരെയാണ് ആരാധകർ വിമര്ശിക്കുന്നത്. എംബാപ്പയുടെ 25 % നിങ്ങളെക്കാൾ മികച്ചത് ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

എന്തായാലും രണ്ട്‌ സൂപ്പര്താരങ്ങൾക്കും അടുത്ത പാദം അതിനിർണായകമാണ്. പി.എസ്.ജിയിലെ താരങ്ങളുടെ ഭാവി അന്ന് നിർണയിക്കപ്പെടാനുള്ള സാധ്യതയുണ്ട്.