ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗദി സ്വന്തമാക്കിയതായി റിപ്പോര്‍്ടടുകള്‍. സൗദി രാജകുടുംബാംഗളാണ് മാഞ്ചസ്റ്ററെ സ്വന്തമാക്കിയതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ബില്യണ്‍ പൗണ്ടിനാണത്രെ സൗദി രാജകുടുംബത്തിന് മാഞ്ചസ്റ്ററെ കൈമാറിയിരിക്കുന്നത്.
ഇത് ഏകദേശ് മുപ്പത്തി ഏഴായിരം കോടി രൂപ വരും. കഴിഞ്ഞ ദിവസം സൗദി കിരീടവകാശി സല്മാന് രാജാവുമായുളള കൂടിക്കാഴ്ച്ചയിലാണത്രെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വില്കാന് സമ്മതിച്ചത്.
ഏറെ നാളായി മാഞ്ചസ്റ്ററിനെ സ്വന്തമാക്കാന്‍ സൗദി ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സൗദിയ്ക്ക് ക്ലബിനെ വിറ്റ് രാജ്യം വിടാനാണത്രെ ഗ്ലേസേഴ്സ് ഉദ്ദേശിക്കുന്നത്.
Read more
അതെസമയം മാഞ്ചസ്റ്ററിനെ സൗദിയ്ക്ക് വിറ്റതായുളള വാര്‍ത്തകള്‍ക്കെതിരെ ആരാധക രോഷം കത്തുന്നുണ്ട്. മാഞ്ചസ്റ്റര്‍ പോലൊരു ക്ലബിനെ തകര്‍ക്കുന്നതിന് തുല്യമായ നീക്കമാണ് ഗ്ലേസേഴ്സ് നടത്തിയതെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ നിറയുന്നത്.