എംബാപ്പെയ്ക്ക് കോവിഡ്; ഫ്രാന്‍സിന് തിരിച്ചടി, പി.എസ്.ജിക്കും

ഫ്രാന്‍സിന്റെ മിന്നുംതാരം കിലിയന്‍ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുവേഫ നാഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിനു തയ്യാറെടുക്കവെയാണ് ഫ്രഞ്ച് ടീമിന്റെ പരിശീലന ക്യാമ്പില്‍ വെച്ചു നടത്തിയ കോവിഡ് ടെസ്റ്റില്‍ എംബാപ്പെയുടെ ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് ടീം വിട്ട് താരം നാട്ടിലേക്കു മടങ്ങി.

പി.എസ്.ജിയില്‍ കോവിഡ് പിടിപെടുന്ന ഏഴാമത്തെ താരമാണ് എംബാപ്പെ. നേരെത്തെ നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രൊ പെരഡസ്, മാര്‍ക്വീഞ്ഞോസ്, സ്ട്രൈക്കര്‍ മൗറോ ഇകാര്‍ഡി, ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Kylian Mbappe brilliance edges France past Sweden - Eurosportനേരത്തേ നാഷന്‍സ് ലീഗില്‍ കളിക്കുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റില്‍ വിജയിച്ച ശേഷമാണ് എംബാപ്പെ ഫ്രഞ്ച് ടീമിനൊപ്പം ചേര്‍ന്നതെന്ന് ഫെഡറേഷന്‍ അറിയിച്ചു. കൂടാതെ സ്വീഡനെതിരായ മത്സത്തിനു മുമ്പ് താരത്തിനു നടത്തിയ കോവിഡ് പരിശോധനാഫലവും നെഗറ്റീവായിരുന്നു.

Kylian Mbappe tests positive for Covid-19 - Eurosportഅതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലെ രണ്ടു താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വിംഗര്‍ റിയാദ് മെഹ്റസ്, ഡിഫന്‍ഡര്‍ അയ്മെറിക്ക് ലപോര്‍ട്ടെ എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.