ഡൊണാരുമ്മയെ അഞ്ച് വര്‍ഷത്തേക്ക് ആരും കണ്ണുവെയ്ക്കേണ്ട; വമ്പന്‍ തുകയ്ക്ക് റാഞ്ചി പി.എസ്.ജി

ഇറ്റലിയെ യൂറോ കപ്പ് വിജയത്തിലേക്ക് നയിച്ച സൂപ്പര്‍ ഗോളി ജിയാന്‍ലൂഗി ഡൊണാരുമ്മയെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി സ്വന്തമാക്കി. അഞ്ച് വര്‍ഷത്തേക്കാണ് താരവും ക്ലബ്ബും തമ്മിലെ കരാര്‍. ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറിലാണ് ഡൊണാരുമ്മ പിഎസ്ജിയില്‍ എത്തുന്നത്.

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ ഡൊണാറുമ്മയെ പല ക്ലബ്ബുകളും നോട്ടമിട്ടിരുന്നു. യൂറോ കപ്പിലെ മികച്ച താരമായതോടെ ഡൊണാരുമ്മയ്ക്കായുള്ള മത്സരം കടുത്തു. സ്പാനിഷ് ക്ലബ്ബ് ബാഴ്സലണോയെ മറികടന്നാണ് ഡൊണാരുമ്മയുമായി പിഎസ്ജി കരാറിലെത്തിയത്. പിഎസ്ജിയില്‍ പ്രതിവര്‍ഷം ഡൊണാരുമ്മയ്ക്ക് 106 കോടി രൂപ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Gianluigi Donnarumma joins Paris Saint-Germain

പിഎസ്ജിയെപ്പോലൊരു വലിയ ക്ലബ്ബില്‍ ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡൊണാരുമ്മ പറഞ്ഞു. പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്നെന്നും പിഎസ്ജിക്കൊപ്പം കളിക്കാരാനെന്ന നിലയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Gianluigi Donnarumma joins Paris Saint-Germain

Read more

എസി മിലാനുവേണ്ടി ആറ് സീരി എ സീസണുകളിലായി 215 മത്സങ്ങളില്‍ ഡൊണാരുമ്മ വല കാത്തിരുന്നു. പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ക്ക് ഡൊണാരുമ്മയുടെ വരവ് കൂടുതല്‍ കരുത്ത് പകരുമെന്നാണ് കബ്ബ് അധികൃതരുടെ കണക്കുകൂട്ടല്‍.