ജയിച്ചു എന്നത് ശരിതന്നെ, പക്ഷെ അയാൾ നമ്മുടെ ടീമിൽ ഇനി വേണ്ട; ഉടനെ പുറത്താക്കണം; സൂപ്പർതാരത്തിനെതിരെ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം ശക്തം

റയൽ ബെറ്റിസിനെതിരെ തങ്ങളുടെ ടീമിന്റെ 4-1 യുവേഫ യൂറോപ്പ ലീഗ് വിജയത്തിൽ സന്തുഷ്ടനാണെങ്കിലും ഡേവിഡ് ഡി ഗിയയുടെ പ്രകടനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ അതൃപ്തരായിരുന്നു. ഓരോ മത്സരവും കഴിയുമ്പോൾ മികവ് കുറയുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഗോൾകീപ്പർ നേരിടുന്ന വിമർശനങ്ങൾക്ക് കാരണം.

കഴിഞ്ഞ ദശകത്തിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഷോട്ട്-സ്റ്റോപ്പർമാരിൽ ഒരാളായി സ്പാനിഷ് ഗോൾകീപ്പർ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, സമീപ നാളുകളായി ഗോൾകീപ്പർ അത്ര നല്ല ഫോമിൽ അല്ല എന്നുള്ളതാണ് ടീമിനെ വിഷമിപ്പിക്കുന്ന പ്രാധാന കാര്യം.

ഗോൾകീപ്പറുടെ പാസിംഗ് ശൈലി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മികച്ച രീതിയിൽ കളിക്കുക ആയിരുന്ന യുണൈറ്റഡ് ഇന്നലെ നടന്ന മത്സരത്തിൽ ഗോൾകീപ്പറുടെ പിഴവിൽ രണ്ടാമതൊരു ഗോൾ കൂടി വാങ്ങേണ്ടതായിരുന്നു.

വലിയ ടീമുകക്ക് എതിരെ കളിക്കുമ്പോൾ ഈ രീതിയിലാണ് പിഴവുകൾ എങ്കിൽ കഴിഞ്ഞ ദിവസം ലിവർപൂളിന്റെ അടുത്തുനിന്ന് കിട്ടിയതിനേക്കാൾ ഗോളുകൾ വാങ്ങിച്ചുകൂട്ടുമെന്ന് യുണൈറ്റഡ് ആരാധകർ പറയുന്നു. അതോടൊപ്പം അദ്ദേഹത്ത പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്