വിജയവഴിയില്‍ തിരിച്ചെത്തി എ.ടി.കെ മോഹന്‍ ബഗാന്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി എ.ടി.കെ മോഹന്‍ ബഗാന്‍. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് എ.ടി.കെ മോഹന്‍ ബഗാന്‍ തകര്‍ത്തു.

പുതിയ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോയുടെ കീഴിലാണ് മോഹന്‍ ബഗാന്‍ ഇന്ന് കളത്തിലിറങ്ങിയത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാതെപോയ മോഹന്‍ ബഗാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Image

ഹ്യൂഗോ ബൗമസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ലിസ്റ്റണ്‍ കൊളാസോയും മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചു. വി.പി.സുഹൈറും മഷൂര്‍ ഷെറീഫുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍.

Read more

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്തേക്ക് വീണു.