മെസി കളിച്ചാൽ അടുത്ത ലോക കപ്പും അർജന്റീനക്ക് തന്നെ, തുറന്നുപറഞ്ഞ് ജുവാൻ റിക്വൽമെ

2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ജയിക്കാൻ സഹായിച്ചതിന് മെസിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അർജന്റീനിയൻ വെറ്ററൻ ജുവാൻ റിക്വൽമെ. മെസിയുടെ മികവിൽ അർജന്റീനക്ക് ഇനിയും ധാരാളം നേട്ടങ്ങൾ കൊയ്യാൻ സാധിക്കുമെന്നും മുൻ താരം പറയുന്നു,

ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് ദക്ഷിണ അമേരിക്കൻ വമ്പന്മാർ ഖത്തറിൽ മൂന്നാം ലോകകിരീടം ഉറപ്പിച്ചത്. സൗദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ തോൽവിയിൽ നിന്ന് കരകയറിയ അർജന്റീനയുടെ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ മുഴുവൻ നടത്തിയത്.

ഖത്തറിലെ അർജന്റീനയുടെ വലിയ വിജയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ദേശീയ ടീമിനായി തങ്ങളുടേതായതെല്ലാം നൽകിയ എല്ലാ കളിക്കാരെയും റിക്വൽമി അഭിനന്ദിച്ചു.

“എല്ലാ അർജന്റീനക്കാർക്കും അവർ ഞങ്ങൾക്ക് നൽകിയ സന്തോഷത്തിന് കളിക്കാർക്ക് ഞാൻ നന്ദി പറയുന്നു,” അദ്ദേഹം PSG ടോക്കിനോട് പറഞ്ഞു.

തന്റെ നാട്ടുകാരനായ മെസ്സിക്ക് ഒടുവിൽ ഫിഫ ലോകകപ്പ് നേടാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുൻ ബാഴ്‌സലോണ താരം കൂട്ടിച്ചേർത്തു. റിക്വൽമി പറഞ്ഞു:

ഫുട്ബോൾ ഇഷ്ടപ്പെടുന്നവർക്ക് മെസ്സി കപ്പ് ഉയർത്തുന്നത് കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും മെസി കിരീടമുയർത്തുന്നത് കാണാൻ ആഗ്രഹിച്ചു. അതിൽ വിജയിക്കാൻ താൻ അർഹനാണെന്ന് മെസി ടൂർണമെന്റിൽ കാണിച്ച് തന്നു.”

Read more

“മെസ്സി കളിക്കുന്നിടത്തോളം കാലം അർജന്റീന എപ്പോഴും പ്രിയപ്പെട്ടതായിരിക്കുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അവൻ മത്സരിക്കാൻ ഇഷ്ടപ്പെടുന്നു. അവൻ മനോഹരമായിട്ട് കളിക്കുന്നു ”അദ്ദേഹം പറഞ്ഞു.