സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

ആശാവര്‍ക്കര്‍മാരുടെ ആനുകൂല്യവും പെന്‍ഷനും രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന് പ്രിയങ്ക ഗാന്ധി. ഇത് മനസ്സിലാക്കുന്ന സര്‍ക്കാര്‍ വരേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സര്‍ക്കാരിന് തോന്നുമ്പോഴോ തിരഞ്ഞെടുപ്പ് കാലത്തോ അല്ല പെന്‍ഷന്‍ കൊടുക്കേണ്ടതെന്നും പെന്‍ഷന്‍ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഈ സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം. ആ മാറ്റത്തിന് വേണ്ടിയുള്ള ആദ്യ അവസരം ആണ് ഈ തിരഞ്ഞെടുപ്പാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് മുഴുവന്‍ ജനത്തിന് മുകളില്‍ രാഷ്ട്രീയം കൊണ്ടുവന്നിരിക്കുന്നു.

Read more

മതേതരത്വത്തിന് വേണ്ടി ഒന്നിച്ച് നിന്നവരാണ് നമ്മളെന്നും രാജ്യത്തിന്റെ ഒരുമയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും പ്രിയങ്ക വിശദീകരിച്ചു. മനുഷ്യ വന്യമൃഗ സംഘര്‍ഷത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. മനുഷ്യ ജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് പ്രിയങ്ക പറഞ്ഞത്.