മെസിയെ പൂട്ടിയല്ലോ ഞാൻ , ആ എനിക്ക് എന്ത് എംബാപ്പെ; ഫ്രാൻസിനെ തോൽപ്പിച്ച് ഞങ്ങൾ അടുത്ത റൗണ്ടിലെത്തും

ഫിഫ ലോകകപ്പിൽ കൈലിയൻ എംബാപ്പെയെ തടയാൻ തനിക്ക് പറ്റുമെന്ന് പോളണ്ട് ഗോൾകീപ്പർ വോയ്‌സിക് ഷ്‌സെസ്‌നി പറഞ്ഞു. 6 ഫ്രാൻസാണ് ഫേവറിറ്റുകളെന്നും എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും പോളണ്ട് കീപ്പർ കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രി നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പോളണ്ട് അർജന്റീനയോട് തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി. 16-ാം റൗണ്ടിലെത്തി. മെക്‌സിക്കോയ്‌ക്കൊപ്പം പോയിന്റ് നിലയിൽ തുല്യ നിലയിൽ ആയിരുന്നു എങ്കിലും മികച്ച ഗോൾ വ്യത്യാസത്തിൽ ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പോളണ്ടിനെതിരെ ഫ്രാൻസ് ഫേവറിറ്റുകളായിരിക്കുമെന്ന് ഗെയിമിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഷ്സെസ്‌നി അവകാശപ്പെട്ടു. ഫ്രാൻസ് സൂപ്പർ താരം എംബാപ്പെയെയുടെ ഷോട്ടുകൾ തടയാൻ പറ്റുമെന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞു:

“അവർ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്, ഈ ലോകകപ്പ് ജയിക്കുമെന്ന് എല്ലാവരും പറയുന്ന ടീമും അവർ തന്നെയാണ്. അവരെ തോൽപ്പിച്ച് ഞങ്ങൾ അടുത്ത റൗണ്ടിലെത്തും. എംബാപ്പെയെ തടയാനുള്ള താക്കോൽ എന്റെ കൈയിലുണ്ട്.”