"ഞാൻ ഫുട്‍ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്" സൗദി മാധ്യമങ്ങളോട് വെളിപ്പെടുത്തി റൊണാൾഡോ

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ താനാണെന്ന് അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങളോട് അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. താരങ്ങളോട് സാധാരണ ഫുട്‍ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന് ചോദിച്ചാൽ അവർ ആരും സ്വന്തം പേര് പറയുന്നത് പതിവില്ല. എന്നാൽ റൊണാൾഡോ വ്യത്യസ്തനാണ്. താൻ മികച്ച താരമാണെന്ന് അറിയാവുന്നതിനാൽ തന്നെ അദ്ദേഹത്തിന് അത് പറയുന്നതിൽ ബുദ്ധിമുട്ടില്ല.

38 കാരനായ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തോടെ ഗോട്ട് സിംഹാസനം മെസിക്ക് അവകാശപ്പെട്ടതാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും റൊണാൾഡോയുടെ ആത്മവിശ്വാസം ഇപ്പോഴും അചഞ്ചലമാണെന്ന് പറയാം.

GOAL Arab-നോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു:

“ഞാൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്.”

യുവേഫ യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ ലിച്ചെൻസ്റ്റീനും ലക്സംബർഗിനും എതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടി റൊണാൾഡോ വളരെ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രകടനമാണ് നടത്തുന്നത്. അൽ നാസറിന് വേണ്ടിയും താരം മികച്ച പ്രകടനംന് തുടരുന്നു.