ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ മൂന്നെണ്ണത്തിൽ മാത്രമേ ജസ്പ്രീത് ബുംറ കളിക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നേയാണ് ടീം മാനേജ്മെൻറിൽ നിന്നും ഇത്തരമൊരു അറിയിപ്പുണ്ടായത്. പിന്നീട് ആദ്യ ടെസ്റ്റ് കഴിഞ്ഞ ശേഷം രണ്ടാം ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ട് വന്നു. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ഗ്രൗണ്ടിൽ ജൂലൈ രണ്ട് മുതൽ ആറ് വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക.
ബുംറയുമായി ബന്ധപ്പെട്ടുളള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ കുറിച്ച് സംസാരിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം എബിഡിവില്ലിയേഴ്സ് രംഗത്തെത്തിയിരുന്നു. അഞ്ച് ടെസ്റ്റുകളിലും ബുംറയെ കളിപ്പിച്ച് ഇന്ത്യ ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ സാധ്യയുണ്ടെന്ന് എബിഡി അഭിപ്രായപ്പെട്ടു. “ഇന്ത്യൻ ടീമിൽ ബുംറയെ മാറ്റിനിർത്തിയാൽ അനുഭവസമ്പത്ത് കുറഞ്ഞ ബോളർമാരാണുളളത്. ഈയൊരു സാഹചര്യത്തിൽ ബുംറയ്ക്ക് എല്ലാ മത്സരങ്ങളിലും കളിക്കാനാവില്ല എന്നത് നിർഭാഗ്യകരമാണ്.
Read more
മാധ്യമങ്ങളെല്ലാം ഇത് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതെല്ലാം ഒരു സർപ്രൈസിന്റെ ഭാഗമാവാനും സാധ്യതയുണ്ട്. ബുംറ ചിലപ്പോൾ അഞ്ച് ടെസ്റ്റുകളും കളിച്ചേക്കാൻ സാധ്യതയുണ്ട്. ബുംറയ്ക്ക് വിശ്രമം അനുവദിക്കുകയാണെന്ന് അറിഞ്ഞാൽ അദ്ദേഹം ഇല്ലാതെ ഇന്ത്യയെ നേരിടുന്നതിനെ കുറിച്ചായിരിക്കും ഇംഗ്ലണ്ട് ടീം ആലോചിക്കുക. അപ്പോൾ അവരുടെ ഗെയിം പ്ലാനുകളും അങ്ങനെതന്നെയാവും. അവിടെയായിരിക്കും ഇന്ത്യയുടെ അപ്രതീക്ഷിത നീക്കമുണ്ടാവുക”, ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.