ഇറാന്‍ നേതൃത്വത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നെതന്യാഹു ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ എക്‌സ് പേജില്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഇത്.
പോസ്റ്റിനൊപ്പം നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നുവെന്ന തരത്തിലുള്ള ചിത്രവും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Photo: Prime Minister Benjamin Netanyahu ordering the elimination of senior Iranian regime officials. pic.twitter.com/av6rIqNOFt
— Prime Minister of Israel (@IsraeliPM) March 17, 2026
Read more
ഇറാന്റെ ആക്രമണങ്ങളില്‍ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം, ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങള്‍ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.







