അവൻ മെസിയുടെ റെക്കോഡ് മറികടക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യം ആയിരുന്നില്ല, അതുകൊണ്ടാണ് ഞാൻ അവനെ പിൻവലിച്ചത്; വിശദീകരണവുമായി ഗാർഡിയോള

ലയണൽ മെസിയുടെ റെക്കോർഡ് മറികടക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രമാണ് താൻ ഹാലണ്ടിനെ പകരക്കാരനാക്കി വിട്ടതെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

മാർച്ച് 14-ന് ആർബി ലീപ്സിഗിനെതിരായ രണ്ടാം പാദ മത്സരത്തിലാണ് ഹാലൻഡ് 5 ഗോളുകൾ നേടിയത്. ഇരുപാദങ്ങളിലുമായി സിറ്റി 8 -1 നാണ് ജയം സ്വന്തമാക്കിയത്. താരം കൂടുതൽ ഗോളുകൾ നേടുമെന്ന തോന്നൽ ഉണർത്തിയപ്പോഴാണ് 63 ആം മിനിറ്റിൽ സൂപ്പർ താരത്തെ പരിശീലകൻ പിൻവലിക്കുന്നത്.

ഒരു ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിൽ 2012ൽ ബയേർ ലെവർകൂസനെതിരേ നേടിയ അഞ്ച് ഗോളുകൾ എന്ന ലയണൽ മെസ്സിയുടെ റെക്കോർഡ് താരത്തിന് മറികടക്കമായിരുന്നു. അന്ന് പെപ് ഗാർഡിയോളയായിരുന്നു ബാഴ്‌സലോണയുടെ മാനേജർ.

പരിശീലകന് മെസിയുടെ റെക്കോർഡ് ഹാലാൻഡ് മറികടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ഊഹിക്കാൻ കാരണമായി. തനിക്ക് ഇരട്ട ഹാട്രിക് നേടണമെന്ന് ഗാർഡിയോളയോട് പറഞ്ഞതായി ഗെയിമിന് ശേഷം ഹാലൻഡ് തന്നെ വെളിപ്പെടുത്തി. ഇന്നലെ നടന്ന എഫ്. എ കപ്പ് മത്സരത്തിലും സിറ്റിക്കായി സൂപ്പർതാരം ഹാലൻഡ് ഹാട്രിക്ക് നേടി തിളങ്ങിയിരുന്നു.

താൻ എടുത്ത തീരുമാനത്തെക്കുറിച്ച് പരിശീലകൻ പറയുന്നത് ഇങ്ങനെ “മെസിയുടെ റെക്കോർഡ് അദ്ദേഹം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ ഞാൻ അദ്ദേഹത്തെ സബ്സ്റ്റിറ്റ്യൂഷൻ ചെയ്യുന്നു. എന്റെ കളിക്കാരെ എപ്പോഴും ശിക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതാണ് എന്റെ ഉദ്ദേശം.”

തന്റെ ക്ലബ് കരിയറിൽ ബാഴ്‌സലോണയ്ക്കും പാരീസ് സെന്റ് ജെർമെയ്‌നിനും (പിഎസ്‌ജി) വേണ്ടി മാത്രം കളിച്ചിട്ടുള്ള മെസ്സി, ഇംഗ്ലണ്ടിലെ എഫ്‌എ കപ്പിൽ കളിച്ചിട്ടില്ല.