2005ന് ശേഷം മെസി ഇല്ലാത്ത ആദ്യ ബാലണ്‍ ദി ഓര്‍; ലിസ്റ്റിൽ മുമ്പിൽ റയൽ താരങ്ങൾ

ബാലണ്‍ ഡി ഓറിനായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക വന്നപ്പോള്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസിയുടെ അസാന്നിധ്യമാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. 2005 ന് ശേഷം മെസി ഇല്ലാതെ ഒരു ബാലണ്‍ ദി ഓര്‍ ലിസ്റ്റ് ആദ്യമാണ്.

മെസി ആരാധകരെ കൂടുതൽ അസ്വസ്ഥരാക്കുന്നത് എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടം നേടിയത് കാരണമാണ്. കഴിഞ്ഞ വർഷം അവാർഡ് നേടിയ മെസ്സി 2006 മുതൽ സ്ഥിരമായ നോമിനിയായിരുന്നു 2018 ഒഴികെ 2007 മുതൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സ്ഥിരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തതോടെയാണ് ക്രിസ്റ്റിയാനോയുടെ പേര് ബാലണ്‍ ഡി ഓറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. റയൽ മാഡ്രിഡിന്റെ കരിം ബെന്‍സെമ, ക്വാര്‍ട്ടുവ എന്നിവരാണ് ബാലണ്‍ ഡി ഓര്‍ ഈ വര്‍ഷം നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍പില്‍ നില്‍ക്കുന്നത്.

കഴിഞ്ഞ വർഷം ആകെ 11 ഗോളാണ് താരം നേടിയത്. അസിസ്റ്റിൽ മുന്നിൽ ആണെങ്കിലും ടീമിന്റെ പ്രകടനത്തിൽ അധികം സംഭാവന നൽകാൻ സാധിക്കാത്തത് താരത്തെ ബാധിച്ചിട്ടുണ്ട്. ബെൻസിമ പുരസ്ക്കാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.