ഏറ്റവും മികച്ച ഫോമിലുള്ള മെസിക്ക് പോലും അവരെ രക്ഷിക്കാൻ സാധിക്കില്ല, നശിച്ചുപോയിരിക്കുകയാണ് ആ ടീം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ ടീമിന് ചരമഗീതവുമായി ആരാധകർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു കാലത്ത് രാജാക്കന്മാർ ആയിരുന്ന ചെൽസിക്ക് ഇപ്പോൾ വളരെ മോശം സമയമാണ്. തൊടുന്നത് ഒന്നും ശരിയാകുന്നില്ല എന്ന മട്ടിൽ തോൽ‌വിയിൽ നിന്നും തോൽവിയിലേക്ക് കുതിക്കുകയാണ് ക്ലബ് എന്ന് പറയാം. വ്യാഴാഴ്ച ഫുൾഹാമിനോട് 2-1 തോൽവിയോടെ ടീമിന്റെ മോശം ഫോം തുടരുമ്പോൾ, സകഥൾ ലയണൽ മെസി തന്റെ പ്രിമേ ഫോമിൽ കളിച്ചാൽ പോലും ടീമിനെ രക്ഷിക്കാൻ കസ്‌ജിയില്ല എന്ന് ചെൽസി ആരാധകർ വിശ്വസിക്കുന്നു.

തങ്ങളുടെ ടീം തിരിച്ചുവരുമെന്ന് വിശ്വസിച്ച ചെൽസി ആരാധകരെ ഞെട്ടിച്ചുകൊണ്ട് 25 ആം മിനിറ്റിൽ മുൻ താരം വില്യനാണ് ഫുൾഹാമണിനായി ആദ്യ ഗോൾ നേടിയത്. ഇതിനിടയിൽ ലോണിലെത്തിയ ജാവോ ഫെലിക്സിലൂടെ ടീം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. എന്തായാലും കാലിഡൗ കൂലിബാലിയിലൂടെ ഒരെണ്ണം തിരിച്ചടിച്ചെങ്കിലും വന്ന കളിയിൽ തന്നെ റെഡ് കാർഡ് വാങ്ങിച്ച ഫെലിക്സ് 58 ആം മിനിറ്റിൽ പുറത്തായതോടെ ഫുൾഹാം അധികം താമസിക്കാതെ വിജയഗോൾ നേടി.

Read more

മെസിക്ക് തന്റെ സുവര്ണകാലത്ത് പോലും ഇവന്മാരെ രക്ഷിക്കാൻ സാധിക്കില്ലെന്നും ഈ ടീം തകർന്നു എന്നും ചെൽസി ആരാധകർ പറയുന്നു, നിലവിൽ നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 10 പോയിന്റ് പിന്നിലാണ് ചെൽസിയുടെ സ്ഥാനം.