വിനീതിനെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രതികരണവുമായി റെനെ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സികെ വിനീതിലുളള തന്റെ വിശ്വാസം വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സികെ വിനീതിലുളള തന്റെ വിശ്വാസം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചത്.

ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്കും മലയാളി താരങ്ങള്‍ക്കും വിനീത് ആവേശമാണെന്ന് പറഞ്ഞ റെനെ വിനീതിന്റെ ബൂട്ടില്‍ നിന്നും ഒരൊറ്റ ഗോള്‍ നേടിയാല്‍ പുതിയ ഊര്‍ജ്ജം താരത്തിന് ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്‌സിന്റെ അവിഭാജ്യ ഘടകമാണ് വിനീതെന്നും റെനെ പറയുന്നു.

വിനീത് മാത്രമല്ല ടീമിലെ മുന്നേറ്റ നിര മുഴുവനും ഒരു ഗോളിനായി കാത്തിരിക്കുകയാണെന്നും റെനെ പറയുന്നു.

ബ്ലസാറ്റേഴ്‌സ് നിരയില്‍ ഇന്നത്തെ മത്സരത്തില്‍ ഇയാന്‍ ഹ്യൂമും സികെ വിനീതും വെസ് ബ്രൗണും തിരിച്ചെത്തുമെന്ന സൂചനയും ബ്ലാസ്റ്റേഴ്‌സ് കോച്ച് നല്‍കി. പരിക്കു മൂലം ഹ്യൂമിനു കഴിഞ്ഞ മത്സരം നഷ്ടമായപ്പോള്‍ വിനീതിനു വിലങ്ങു തടിയായത് മുബൈക്കെതിരെ ലഭിച്ച ചുവപ്പുകാര്‍ഡാണ്.

ഐഎസ്എല്ലില്‍ ഇതുവരെ ഈ സീസണില്‍ മൂന്ന് മത്സരം കളിച്ച വിനീതിന് ഒരു ഗോള്‍ പോലും സ്വന്തമാക്കാനായിട്ടില്ല.