ആരാടാ പറഞ്ഞത് റൊണാൾഡോക്ക് ഇനി ഫ്രീകിക്ക് അടിക്കാൻ പറ്റില്ലെന്ന്, തകർപ്പൻ ഫ്രീകിക്ക് ഗോളുമായി ആരാധക മനം കവർന്ന് സൂപ്പർതാരം; വീഡിയോ

റൊണാൾഡോക്കൊന്നും ഇനി ഫ്രീകിക്ക് ഗോൾ അടിക്കാൻ സാധിക്കില്ല എന്നുപറഞ്ഞ് കളിയാക്കിയവർക്കുള്ള മറുപടിയായിരുന്നു ഇന്നലെ നടന്ന മത്സരം. സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന അതിനിർണായക മത്സരത്തിൽ അബഹക്കെതിരെ തകർപ്പൻ വിജയവുമായുമായി അൽ നാസർ തിളങ്ങിയപ്പോൾ ആയിരുന്നു ഫ്രീകിക്ക് ഗോളിലൂടെ റൊണാൾഡോ ആരാധകരുടെ മനം കവർന്നത്. കുറെ നാളുകൾക്ക് ശേഷം നേടിയ ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാൾഡോ തന്നെ കളിയാക്കിയവർക്കുള്ള മറുപടി കൊടുത്തത്.

മത്സരത്തിന്റെ 26 ആം മിനുട്ടിൽ മുഹമ്മദ് നേടിയ ഗോളിൽ അബഹയാണ് ആദ്യം മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത റൊണാൾഡോ ഗോൾ നേടുമെന്ന് തോന്നൽ ഉണ്ടാക്കിയതാണ്. രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അബഹ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോൾ പോസ്റ്റിൻ്റെ ഇടത് മൂലയിലേക്ക് തിരിച്ച് വിട്ട റൊണാൾഡോ എതിരാളികളുടെ കൈയടി നേടി. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കളിച്ച കാലത്ത് 2022 ലാണ് റൊണാൾഡോയുടെ അവസാന ഫ്രീകിക്ക് പിറന്നത്.

എന്തായാലും റൊണാൾഡോ ഓർക്കൽക്കൂടി ആരാധകരുടെ മനം കവർന്ന സംഭവം ഉണ്ടായി. എൺപത്തിയാറാം മിനിറ്റിൽ ലഭിച്ച പെനാൾട്ടി ബ്രസീൽ താരമായ ടെലിസ്കയ്ക്ക് റൊണാൾഡോ നൽകിയാൻ റൊണാൾഡോ ആരാധകരുടെ ഇഷ്ട്ടം സമ്പാദിച്ചത്. ലീഗിൽ ഗോൾഡൻ ബൂട്ട് ലക്ഷ്യമിടുന്ന താരത്തിനായി താൻ സ്ഥിരമായി സ്കോർ ചെയ്യാറുള്ള പെനാൽറ്റി റൊണാൾഡോ വിട്ടുകൊടുത്തി.