കോഹ്‌ലിക്കൊപ്പം പരിശീലനത്തിന് ഇറങ്ങാന്‍ യുവി കൂട്ടാക്കിയില്ല, കണ്ടുനിന്നവര്‍ ഞെട്ടി; വെളിപ്പെടുത്തല്‍

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിംഗ്. ബാറ്റിംഗിലും ബോളിങ്ങിലും മാത്രമല്ല, തന്റെ നൂറുശതമാനം ഫീൽഡിങ്ങിലും മൈതാനത്ത് നല്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

തന്റെ ഏറ്റവും മികച്ച കാലത്ത് , യുവരാജ് ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു, സ്വാഭാവികമായും, മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധറുമായി ചേർന്ന് ഫീൽഡിങ്ങിൽ താരം ഒരുപാട് പ്രവർത്തിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്‌സ് വിത്ത് ദി ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന തന്റെ പുസ്തകത്തിൽ, 2016 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു സംഭവം ആർ ശ്രീധർ വിവരിച്ചു. വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ശ്രീധറിന്റെ ഫീൽഡിംഗ് പരിശീലനം നടത്താൻ തയാറാകാതെ യുവരാജ് നടന്നുനീങ്ങുന്ന യുവി തന്നെ ഞെട്ടിച്ചു എന്നാണ് ശ്രീധർ പറയുന്നത്.

അദ്ദേഹം എഴുതിയത് ഇങ്ങനെ:

“ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പര ആരംഭിക്കുന്നതിന്റെ തലേദിവസം ഞങ്ങൾ അഡ്‌ലെയ്ഡ് ഓവലിൽ പരിശീലനം നടത്തുകയായിരുന്നു. ഞാൻ വിരാടിനെ പരിശീലിപ്പിക്കുക ആയിരുന്നു, അവൻ ആകട്ടെ മികച്ച ഫോമിലും. യുവരാജ് സിംഗ് എന്നെ കടന്നുപോയി. അവൻ ഞങ്ങളുടെ കൂടെ ചേരുമെന്ന് കരുതിയ എനിക്ക് തെറ്റി, അവൻ ദൂരെ മാറി പോയി ഇരിക്കുക ആയിരുന്നു.

വിരാട് കോഹ്‌ലിയുടെ പരിശീലന സെഷൻ പൂർത്തിയായതിന് ശേഷം, യുവരാജ് സിംഗ് തന്നെ ശ്രീധറിന്റെ അടുത്തെത്തി, കോഹ്‌ലിയുടെ തീവ്രത തന്നേക്കാൾ കൂടുതലാണെന്നും ‘സ്വന്തം വേഗതയിൽ’ പരിശീലിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമ്മതിച്ചു.

ഇതേക്കുറിച്ച് ശ്രീധർ പറഞ്ഞു.

“കുറച്ച് മിനിറ്റുകൾക്ക് ശേഷം വിരാട് മൈതാനം വിട്ട് കഴിഞ്ഞപ്പോൾ, യുവി തന്റെ പരിശീലനത്തിനായി എത്തി. അദ്ദേഹം എന്നോട് പറഞ്ഞു, ‘എനിക്ക് വിരാടിന്റെ വേഗത നിലനിർത്താനോ അവന്റെ തീവ്രതയുമായി പൊരുത്തപ്പെടാനോ കഴിയില്ലായിരുന്നു. നിങ്ങളെ അതിന് വിടുന്നതാണ് നല്ലതെന്ന് ഞാൻ കരുതി. അവൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ, എനിക്ക് എന്റെ ഫീൽഡിംഗിൽ എന്റെ വേഗതയിൽ പ്രവർത്തിക്കാൻ കഴിയും.

അടുത്ത ദിവസം ആദ്യ ടി20യിൽ യുവരാജ് ഒരു മികച്ച ക്യാച്ച് എടുക്കുന്നത് കണ്ടപ്പോൾ അയാൾക്ക് തന്റെ ശരീരത്തെക്കുറിച്ച് എത്രമാത്രം അറിയാമെന്ന് ശ്രീധർ അത്ഭുതപ്പെട്ടു. ഇതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

“അടുത്ത ദിവസം ക്രിസ് ലിന്നിനെ പുറത്താക്കാൻ യുവി ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ഷോർട്ട് കവറിൽ മികച്ച ഒരു ക്യാച്ച് എടുത്തിരുന്നു. സ്വന്തം വേഗതയിൽ പരിശീലിക്കുന്നത് നല്ലതാണെന്ന് എനിക്ക് അപ്പോൾ തോന്നി.”

യുവരാജിന്റെ മാച്ച് വിന്നിംഗ് കഴിവുള്ള ഒരു കളിക്കാരനെ വീണ്ടും സൃഷ്ടിക്കുക എന്നത് ഇന്ത്യക്ക് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം.