മോനെ ഗില്ലേ നിന്നെ കൊണ്ട് സാധിക്കില്ല, അവന്മാർ തന്നെ വേണം ഓപണിംഗിൽ'; മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ സംഹാരതാണ്ഡവത്തിനായിരുന്നു എതിർ ടീമുകൾ ഇരയാകേണ്ടി വന്നത്. ഓപണിംഗിൽ തകർത്തടിച്ച അഭിഷേക് ശര്മയായിരുന്നു പ്ലയെർ ഓഫ് ദി ടൂർണമെന്റ്. കൂടാതെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായത് ഇന്ത്യയുടെ കുൽദീപ് യാദവും.

ഏഷ്യ കപ്പിന് മുൻപ് വരെ ടി 20 യിൽ അഭിഷേകിന്റെ കൂടെ ഓപണിംഗിൽ ഇറങ്ങിയ താരമായിരുന്നു സഞ്ജു സാംസൺ. എന്നാൽ ശുഭ്മൻ ഗിൽ വന്നതോടെ അദ്ദേഹം മിഡിൽ ഓർഡറിലേക്ക് പിന്തള്ളപ്പെട്ടു. ടൂർണമെന്റിൽ ഗില്ലിനാകട്ടെ മികച്ച പ്രകടനം നടത്താനും സാധിച്ചില്ല. അഭിഷേകിനോടൊപ്പം സഞ്ജു സംസോണോ, യശസ്‌വി ജൈസ്വാളോ ടി 20 യിൽ ഓപ്പൺ ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

റോബിൻ ഉത്തപ്പ പറയുന്നത് ഇങ്ങനെ:

Read more

” ടി20യില്‍ രണ്ടാം ഓപ്പണര്‍ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. എന്റെ അഭിപ്രായത്തില്‍ യശസ്വി ജയ്‌സ്വാള്‍ ഈ റോളിലേക്കു വരാന്‍ കഴിയുന്നയാളാണ്. കൂടാതെ സഞ്ജു സാംസണിനും തീര്‍ച്ചയായും അവിടേക്കു എത്താന്‍ സാധിക്കും. ഏഷ്യാ കപ്പിനു മുമ്പ് തുടര്‍ച്ചയായി 12 ടി20കളില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് സഞ്ജു- അഭിഷേക് ഓപ്പണിങ് ജോടിയാണ്. ഈ സഖ്യം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. മൂന്നു തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഓപ്പണറായ ശേഷം സഞ്ജു അടിച്ചെടുത്തത്” റോബിൻ ഉത്തപ്പ പറഞ്ഞു.