ഇപ്പോൾ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 408 റൺസിന്റെ നാണംകെട്ട തോൽവിയാണു ഏറ്റു വാങ്ങിയത്. ഇതോടെ പരമ്പര ദക്ഷിണാഫ്രിക്ക വൈറ്റ് വാഷ് ചെയ്തു. ഇന്ത്യൻ താരങ്ങളുടെ മോശമായ പ്രകടനത്തിലും പരിശീലകനായ ഗൗതം ഗംഭീറിന്റെ പദ്ധതികൾക്കെതിരെയും വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.
പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയിൽ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഗവാസ്കറുടെ വാക്കുകൾ. ഇതിന്റെ ക്രെഡിറ്റ് ഗംഭീറിനാണെന്ന് ഗവാസ്കർ പറഞ്ഞു.
” ഇന്ത്യൻ ക്രിക്കറ്റ് ഇത്രയും മോശം അവസ്ഥയിലായിരിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ ഗംഭീർ ബിസിസിഐക്ക് മുമ്പിൽ ഒരുപാട് ആവശ്യങ്ങളുന്നയിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്റ്റാഫുകളെ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലും ഉൾപ്പെടുത്തി”
Read more
” രോഹിത് ശർമയെയും വിരാട് കോഹ്‍ലിയെയും ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി. ഇന്ത്യൻ ടീമിൽ ക്യാപ്റ്റനേക്കാൾ അധികാരം ഗംഭീറിനാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ ഈ മോശമായ അവസ്ഥയുടെ പൂർണ്ണമായ ഉത്തരവാദിത്തം ഗംഭീറിനാണ്” സുനിൽ ഗവാസ്കർ പറഞ്ഞു.







