ദി ഹണ്ട്രെഡ് ടീമുകള്‍ക്കായുള്ള ലേലത്തിലൂടെ ഇംഗ്ലീഷ് ക്രിക്കറ്റില്‍ ഇന്ത്യ നടത്തിയ ഗണ്യമായ നിക്ഷേപത്തെ അഭിനന്ദിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. അടുത്തിടെ സമാപിച്ച ലേലത്തില്‍ ഒന്നിലധികം ഇന്ത്യന്‍ നിക്ഷേപകരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീം ഉടമകളും ടീമുകളില്‍ ഓഹരി വാങ്ങിയിരുന്നു. ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ സ്വാധീനം എടുത്തുപറഞ്ഞ പീറ്റേഴ്‌സണ്‍ ഇന്ത്യന്‍ നിക്ഷേപം ഇംഗ്ലീഷ് കൌണ്ടികള്‍ക്ക് മികച്ചതായിരിക്കുമെന്ന് കരുതുന്നു.
ഇന്ത്യയാണ് ക്രിക്കറ്റ് ലോകം നയിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു വിഡ്ഢിയാണ്. അതിനെതിരെ ആരെങ്കിലും വാദിക്കുന്നെങ്കില്‍ അവര്‍ സ്വയം വഞ്ചിതരാവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യ ഇംഗ്ലീഷ് ക്രിക്കറ്റിലേക്ക് കുത്തിവച്ച പണം, ഇത് ലോകത്തിനും ഇംഗ്ലീഷ് ക്രിക്കറ്റിനും അതിശയകരമാണ്- പീറ്റേഴ്‌സണ്‍ പറഞ്ഞു.
ഇംഗ്ലീഷ് ക്രിക്കറ്റില്‍ സംഭവിക്കുന്നത് അതിശയകരമാണെന്ന് ഞാന്‍ കരുതുന്നു. കാരണം ഇംഗ്ലീഷ് ക്രിക്കറ്റില്‍ ധാരാളം കൗണ്ടികള്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ഇപ്പോള്‍ ഈ ക്യാഷ് ഇഞ്ചക്ഷനും അതില്‍ ഭൂരിഭാഗവും, ഇന്ത്യ ആസ്ഥാനമായുള്ളതാണ്, ഇത് അതിശയകരമാണ്.
ദക്ഷിണാഫ്രിക്കയില്‍ അവര്‍ എന്താണ് ചെയ്തതെന്ന് നോക്കൂ. എല്ലാം ഐപിഎല്‍ ടീമുകളുടെ ഉടമസ്ഥതയിലുള്ളതാണ്. എല്ലാ സ്റ്റേഡിയങ്ങളും നിറഞ്ഞുകവിഞ്ഞു. എല്ലാവരും സന്തോഷത്തിലാണ്. ക്രിക്കറ്റിന്റെ ഗുണനിലവാരം അതിശയകരമാണ്. അതിനാല്‍, ഇത് പോസിറ്റീവ് മാത്രമായിരിക്കുമെന്ന് ഞാന്‍ കരുതുന്ന- പീറ്റേഴ്‌സണ്‍ പറഞ്ഞു.