'വിരമിച്ചില്ലായിരുന്നെങ്കില്‍ ധോണിയെ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനാക്കിയേനെ'; തുറന്നു പറഞ്ഞ് മുന്‍ പാക് ഓള്‍റൗണ്ടര്‍

ധോണിയുടെ നായകമികവിനെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ യാസിര്‍ അറാഫത്ത്. നിലവില്‍ പാകിസ്ഥാന്‍ ടീമിന് ധോണിയെപ്പോലൊരു നായകനെയാണ് ആവശ്യമെന്ന് യാസിര്‍ അറാഫത്ത് പറഞ്ഞു.

“മഹേന്ദ്ര സിങ്ങ് ധോണി ഇപ്പോള്‍ കളിക്കുന്നില്ലാ. പക്ഷേ വിരമിച്ചില്ലായിരുന്നെങ്കില്‍ ധോണിയെ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായി ഞാന്‍ തിരഞ്ഞെടുത്തേനെ. താരങ്ങളെ മാനേജ് ചെയ്യാനറിയാവുന്ന ധോണിയെപ്പോലൊരു ക്യാപ്റ്റനെയാണ് പാകിസ്ഥാന്‍ ടീമിനു ആവശ്യം. ഞങ്ങളുടെ താരങ്ങള്‍ കഴിവുള്ളവരാണ്. പക്ഷേ ധോണിയുടെ ക്വാളിറ്റിയുള്ള ഒരു നായകനെ വേണം.”

“ധോണിക്കെതിരെ പന്തെറിയുമ്പോള്‍ ധോണി എങ്ങനെ തന്നെ നേരിടുമെന്ന് തനിക്ക് അറിയില്ലെന്ന് അക്തര്‍ പറയുമായിരുന്നു. അവന്‍ മാനസികമായും ശാരീരികമായും വളരെ ശക്തനാണ്. 90 കളില്‍ ധോണിക്ക് മുമ്പ് മൈക്കല്‍ ബെവന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏകദിന ബാറ്റിംഗ് ശരാശരി 50 ല്‍ കൂടുതലായിരുന്നു. ഫിനിഷിംഗിന്റെ കാര്യത്തില്‍ ലോകത്തെ നിലവിലെ ഒരു കളിക്കാരനും ധോണിയ്‌ക്കൊപ്പം വരില്ല” യാസിര്‍ അറാഫത്ത് പറഞ്ഞു.

Former Pakistan all-rounder Yasir Arafat picks combined India-Pakistan all-time T20 XI, MS Dhoni to lead

2007 ടി20 ലോക കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ കപ്പ് ഉയര്‍ത്തുമ്പോള്‍ പാക് ടീമില്‍ യാസിര്‍ അറാഫത്ത് ഉണ്ടായിരുന്നു.